ശ്രീകൃഷ്ണപുരം ബ്ലോക്ക് ഐ.എസ്.ഒ പ്രഖ്യാപനം ഇന്ന്
പാലക്കാട്: ജില്ലയില്‍ ഐ.എസ്.ഒ. മുദ്ര നേടിയ ആദ്യ ബ്ലോക്ക് പഞ്ചായത്തെന്ന ബഹുമതി ശ്രീകൃഷ്ണപുരം നേടി. ഐ.എസ്.ഒ. പ്രഖ്യാപനവും ഘടകസ്ഥാപനങ്ങള്‍ക്കുള്ള കെട്ടിട ഉദ്ഘാടനവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീല്‍ നിര്‍വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനാവും.
സ്ത്രീശക്തി വനിതാ കാന്റീന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയും ശുചിത്വമിത്ര-അജൈവ മാലിന്യസംഭരണി വിതരണ ഉദ്ഘാടനം വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണും മുന്‍ എം.എല്‍.എയുമായ കെ.എസ്.സലീഖയും നിര്‍വഹിക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങളായ എല്‍.എസ്.ജി.ഡി, അസി.എക്‌സി.എന്‍ജിനീയര്‍ ഓഫിസ്, പട്ടികജാതി വികസന ഓഫിസ്, ക്ഷീരവികസന ഓഫിസ്, വികസനവിദ്യാകേന്ദ്രം , ശിശുവികസന പദ്ധതി ഓഫിസ് എന്നിവയ്ക്കായി നിര്‍മിച്ച കെട്ടിടത്തിന്റെ ഔപചാരിക സമര്‍പ്പണവും നടക്കും.
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ശ്രീകൃഷ്ണപുരം പഞ്ചായത്ത് വനിതാ സഹകരണ സംഘമാണ് സ്ത്രീശക്തി വനിതാ കാന്റീന്‍ തുടങ്ങുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ച് റീ-സൈക്ലിങ് യൂനിറ്റുകള്‍ക്ക് കൈമാറാന്‍ സന്നദ്ധമായ വെള്ളിനേഴി, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം,
പൂക്കോട്ട്കാവ്, കരിമ്പുഴ, കാരാകുറിശ്ശി പഞ്ചായത്തുകള്‍ക്ക് സഹായകരമായാണ് 3300 വീതം അജൈവ മാലിന്യ സംഭരണികള്‍ വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."