അനധികൃത സ്വര്‍ണ വ്യാപാരം: സര്‍ക്കാരിന് ആയിരം കോടിയുടെ നഷ്ടം: റോയി പാലത്ര
ആലപ്പുഴ: അനധികൃത മേഖലയില്‍ സ്വര്‍ണ്ണ വ്യാപാരം വര്‍ദ്ധിക്കുന്നത് മൂലം നിയമവിധേയമായി വ്യാപാരം ചെയ്യുന്ന മേഖലയില്‍ വ്യാപാരം കുറയുന്നതായി ആള് കേരള ഗോള്‍ഡ് ആന്റ്സില് വര്മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് റോയി പാലത്ര പറഞ്ഞു.
ആദായ നികുതി വകുപ്പിന്റെയും. ആള് കേരള ഗോള്‍ഡ് ആന്റ്സില് വര് മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അനധികൃത മേഖലയില്‍ നിന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട ആയിരം കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു.
അനധികൃത മേഖലയിലെ വ്യാപാരം വര്‍ദ്ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ ജി.എസ്.ടി വരുമാനം കുറഞ്ഞിട്ടുണ്ട്. എ.വി.ജെ. മണി അ ദ്യക്ഷത വഹിച്ചു ഉയര്‍ന്ന മൂല്യങ്ങളിലുള്ള പണമിടപാടുകളെ സംബന്ധിച്ചും പുതിയ നിയമങ്ങളെ കുറിച്ചും. ആദായ നികുതി ഇന്റലിജന്‍സ് വിഭാഗം ഓഫീസര്‍ ആര്.രാധാകൃഷ്ണന് ക്ലാസുകള്‍ നയിച്ചു.രണ്ട് ലക്ഷം രൂപായില്‍ മേള് വ്യാപാരം നടത്തുമ്പോള്‍ 61. അ യില്‍ വാര്‍ഷിക റിപ്പോര്‍ട്ട ഫയല്‍ ചെയ്യുന്നത് സംബന്ധിച്ചും വ്യാപാരികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കി ആദായ നികുതി വകുപ്പ് ഓഫീസറന്മാരായ കെ.പി.ഹരിദാസ്.സുരേഷ് കുമാര്‍.ആര്.സജി.എന്നിവര്‍ വിഷയം അവതരിപ്പിച്ചു എ' കെ.ജി.എസ്.എം എ.ജില്ലാ പ്രസിഡന്റ് നസീര്‍ പുന്നക്കല്‍.എ.മോഹന്‍.കെ.നാസര്‍.എം.പി.ഗുരു ദയാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."