വിഷു - പൂര ആഘോഷങ്ങള്‍ക്ക് തുടക്കം
മണലൂര്‍: ശ്രീനാരായണ ഗുരുപ്രതിഷ്ട നടത്തി സ്ഥാപിച്ച കാരമുക്ക് ശ്രീ ചിദംബരക്ഷേത്രത്തിലെ വിഷു - പൂര ആഘോഷങ്ങള്‍ ഇന്നും, നാളെയും, ശനിയാഴ്ചയുമായി നടത്തുമെന്ന് ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ ഗുപ്ത സമാജത്തിന്റെ കീഴിലുള്ള പതിനൊന്ന് കരകളില്‍ നിന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ പൂരങ്ങള്‍ എഴുന്നള്ളും കടുത്ത ചൂട് അനുഭവപെടുന്നതിനാല്‍ ആനകളെ അണിനിരത്താന്‍ കൂറ്റന്‍ പന്തലുകള്‍ തയ്യാറാക്കിയതായി ഭരണ സമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മേളകലാരംഗത്തെ കുലപതികളായ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പഴുവില്‍ രഘു മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെണ്ടയില്‍ താള വിസ്മയം തീര്‍ക്കും. വിഷു പുരത്തിന്റെ പ്രധാന ആകര്‍ഷണമായ വര്‍ണ്ണമഴ രാത്രി 7.15 ന് നടക്കും. ശ്രീനാരായണ ഗുപ്ത സമാജം ഭരണസമിതി പ്രസിഡന്റ് സുരേഷ് ബാബു വന്നേരി. അംഗങ്ങളായ ധനേഷ്മീത്തി പറമ്പില്‍, സുധാകരന്‍ മണ്ടത്രാ, കെ.ഡി സുനില്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."