HOME
DETAILS
MAL
കെവിന്‍ കേസില്‍ കോടതി കുറ്റപത്രം അംഗീകരിച്ചു
backup
March 13 2019 | 18:03 PM
നരഹത്യ ചുമത്തരുതെന്ന ആവശ്യം തള്ളി
കോട്ടയം: കെവിന്‍ വധക്കേസില്‍ കോടതി കുറ്റപത്രം അംഗീകരിച്ചു. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു നടന്ന പ്രാഥമിക വിചാരണയ്‌ക്കൊടുവിലാണ് കോട്ടയം ജില്ലാ സെഷന്‍സ് കോടതി നാല് കേസിലെ കുറ്റപത്രം അംഗീകരിച്ചത്. കൊലപാതകം, ഗൂഢാലോചന, നരഹത്യ, തട്ടിക്കൊണ്ടുപോകല്‍, ഭവനഭേദനം അടക്കം 10 വകുപ്പുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിചാരണയ്ക്ക് മുന്‍പ് തന്നെ നരഹത്യ ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. കേസ് ദുരഭിമാനക്കൊലയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും അടക്കം ആകെ 14 പ്രതികളാണ് കേസിലുള്ളത്. വിചാരണ തിയതി ഈ മാസം 20ന് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."