HOME
DETAILS
MAL
കുടുങ്ങിപ്പോയ സര്‍ക്കാര്‍ ജീവനക്കാര്‍ കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം
backup
May 21 2020 | 04:05 AM
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം ഓരോസ്ഥലത്ത് കുടുങ്ങിപ്പോയ സര്‍ക്കാര്‍ ജീവനക്കാര്‍ അവര്‍ താമസിക്കുന്ന ജില്ലയിലെ കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നവരെ കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനത്തിനു വേണ്ടി പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലടക്കം നിയോഗിക്കും.
കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍ ജോലിയുള്ളവര്‍ തിരുവനന്തപുരത്തും മറ്റും വീടുകളില്‍ തുടരുന്നുണ്ട്.
അവരുടെ വിശദാംശങ്ങള്‍ കലക്ടര്‍മാര്‍ ശേഖരിച്ച് പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസില്‍ അവരെ ജോലിയുള്ള ജില്ലകളില്‍ എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."