യു.പിയില്‍ ബി.എസ്.പി 100 മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തും
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ബി.എസ്.പി അറിയിച്ചു. ഇവരില്‍ കൂടുതലും പശ്ചിമ യു.പിയിലായിരിക്കും ജനവിധി തേടുക. പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഏറ്റവുമധികം മുസ്ലിംകള് അധിവസിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ പ്രധാനമായും ദലിത്- മുസ്ലിം വോട്ടുകളിലാണ് ബി.എസ്.പിക്കു പ്രതീക്ഷ. 38 ദശലക്ഷമാണ് സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ. ഇതാവട്ടെ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 19.3 ശതമാനം വരും.
കഴിഞ്ഞദിവസം ബിജ്നോര്‍ ജില്ലയിലെ സ്ഥാനാര്‍ഥികളുടെ പേര് പുറത്തുവിടുന്നതിനിടെയാണ് മായാവതിയുടെ പ്രഖ്യാപനം. ബിജ്നോറിലെ എട്ടു മണ്ഡലങ്ങളില്‍ അഞ്ചിലും മുസ്ലിം സ്ഥാനാര്‍ഥികളെയാണ് ബി.എസ്.പി പ്രഖ്യാപിച്ചത്. സമാജ്വാദി പാര്‍ട്ടി ഇവിടെ നാലു മുസ്്ലിംകളെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ഇവിടെ നാലു ബി.എസ്.പി സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. രണ്ടുവീതം ബി.ജെ.പി, എസ്.പി സ്ഥാനാര്‍ഥികളും ജയിച്ചു.
അടുത്തവര്‍ഷം മധ്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ വര്‍ഷം ഡിസംബറില്‍ നടത്താനും നീക്കം നടക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 'സെമി ഫൈനല്‍' മത്സരമായി പരിഗണിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ദേശീയ പാര്‍ട്ടികള്‍ക്ക് സുപ്രധാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള നിയമസഭയാണ് യു.പിയിലേത്. 403 അംഗങ്ങളാണ് സഭയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."