HOME
DETAILS
MAL
ഭൂമിയില്‍ നിയമവിരുദ്ധ പ്രവൃത്തി: കര്‍ശന നടപടിക്ക് നിര്‍ദേശം
backup
April 12 2017 | 22:04 PM
തിരുവനന്തപുരം: അവധി ദിനങ്ങളിലെ ഭൂമി സംബന്ധമായ നിയമവിരുദ്ധ പ്രവൃത്തികള്‍ തടയാന്‍ കര്‍ശനമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദേശം നല്കി. 13 മുതല്‍ 16 വരെ തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
ഭൂമി സംബന്ധമായ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ തടയുന്നതിന് കര്‍ശനമായ സംവിധാനങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി. ഭൂമി കൈയേറ്റം, മണ്ണ്, മണല്‍ കടത്ത്, കുന്നിടിക്കല്‍, നിലം,വയല്‍, വെള്ളക്കെട്ടുകള്‍ നികത്തല്‍ തുടങ്ങിയവ തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."