ഫോര്‍മാലിന്‍: ആര്യങ്കാവില്‍ ഇന്നു പിടികൂടിയത് 9600 കിലോ മത്സ്യം
കൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 9600 കിലോ മത്സ്യം പിടികൂടി. ഓപറേഷന് സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.
രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്നാണ് മീന്‍ എത്തിച്ചത്. 7000 കിലോ ചെമ്മീനും 2600കിലോ മറ്റ് മത്സ്യങ്ങളുമാണ് പിടികൂടിയത്.
സംശയം തോന്നിയ 15 മത്സ്യ ലോറികളാണ് പരിശോധിച്ചത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ എറണാകുളത്തെ ലാബില്‍ മത്സ്യം വിദഗ്ധ പരിശോധനയ്ക്കയച്ചു.
കഴിഞ്ഞ ഞായറാഴ്ച വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ നാല് ടണ്‍ ചെമ്മിന് പിടികൂടിയിരുന്നു.
അതേസമയം, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. ഇന്ന് 12 മണിയ്ക്ക് മന്ത്രിയുടെ ചേംബറിലാണ് യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."