തെറ്റുപറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
തളിപ്പറമ്പ്: ജിഷ്ണു വിഷയത്തില്‍ സര്‍ക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ശരിയായ കാര്യങ്ങള്‍ തെറ്റായി വക്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മൊറാഴ സെന്‍ട്രലില്‍ നിര്‍മിച്ച അഴീക്കോടന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പിണറായി വിജയന്. ഏതെങ്കിലും കാര്യത്തില്‍ സര്‍ക്കാരിനെതിരേ ചെന്നിത്തലയടക്കമുള്ള ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഉന്നയിക്കാം.
അതു സര്‍ക്കാര്‍ അംഗീകരിക്കും. എവിടെയോ ഇരുന്നാലോചിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം. ഇതിനു നിന്നുകൊടുക്കാന്‍ സര്‍ക്കാരിനു കഴിയില്ല.
വക്രബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല. ആഭ്യന്തരവകുപ്പിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണ്. ഏതെങ്കിലും തരത്തില്‍ സര്‍ക്കാരിനെ ഇടിച്ചുതാഴ്ത്താന്‍ കഴിയുമോ എന്നു ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടാകും.
എന്നാല്‍, ദുരാഗ്രഹികളുടെ താല്‍പ്പര്യത്തിനു നിന്നുകൊടുക്കില്ല. സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും ചിലര്‍ക്കു വേവലാതി തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."