ജിഷ്ണുവിന് നീതി ലഭിച്ചെന്ന് മഹിജ
തിരുവനന്തപുരം: മകന് നീതി തേടിയെത്തിയ മഹിജ ഇന്നലെ രാവിലെ തലസ്ഥാനത്തുനിന്നു മടങ്ങി. ഒരിക്കല്‍ കൂടി മാധ്യമ പ്രവര്‍ത്തകരെ കണ്ട അവര്‍ സഹോദരന് ശ്രീജിത്തിനെതിരായ ഗൂഢാലോചന ആരോപണം പൂര്‍ണമായി തള്ളി.
ശനിയാഴ്ച മുഖ്യമന്ത്രിയെ കാണാന്‍ പോകില്ലെന്ന സൂചനയും നല്കി. ഇന്നലെ രാവിലെ 6.30ഓടെ ആശുപത്രി വിട്ട മഹിജയും ശ്രീജിത്തും കവയിത്രി സുഗതകുമാരിയേയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.
ജിഷ്ണുവിന് നീതി ലഭിച്ചുവെന്ന് മഹിജ പറഞ്ഞു. ജയിച്ചുവെന്ന വിശ്വാസത്തിലാണ് മടങ്ങുന്നത്. ജിഷ്ണുവിന്റെ പേരില്‍ ഇനി കരയില്ലെന്നും മഹിജ വ്യക്തമാക്കി. ശ്രീജിത്ത് ആരുടേയും സ്വാധീന വലയത്തില്‍ വീണിട്ടില്ലെന്നും മഹിജ പറഞ്ഞു.
അതേസമയം, പെങ്ങള്‍ക്ക് വേണ്ടിയാണ് സമരം നയിച്ചതെന്ന് ശ്രീജിത്ത് പ്രതികരിച്ചു. ജിഷ്ണു മരിക്കുന്നതിന് മുന്‍പുള്ളതുപോലെ ചിരിക്കുന്ന പെങ്ങളെ തിരിച്ചുകിട്ടി. സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. കരാര്‍ പൂര്‍ണമായും നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."