HOME
DETAILS

അടിയന്തിര സർവകക്ഷി യോഗം വിളിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ. എം. പി

  
backup
May 21 2020 | 17:05 PM

nk-premchandran-mp

റിയാദ് : തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും അനുബന്ധ കാര്യങ്ങളും ചർച്ച ചെയ്യാൻ അടിയന്തിരമായി സർവകക്ഷി യോഗം വിളിക്കണം എന്ന് എൻ. കെ.പ്രേമചന്ദ്രൻ എം. പി. ആവശ്യപ്പെട്ടു. ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കവെ ആണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തിരികെ വരുന്നതിനു ആവശ്യമായ  കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിന് ഇടപെടൽ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് നിരന്തരം പ്രധാന മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് കൊണ്ടിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ പ്രവാസികളുടെ കണക്ക് എടുത്താൽ കുടുതലും മലയാളികൾ ആണ്. അതുകൊണ്ട് സംസ്ഥാന ഗവണ്മെന്റ് മുൻകൈ എടുത്തു പ്രവാസികൾക്ക് ഗുണകരമായ പാക്കേജുകൾ നടപ്പിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിന്റെ മുഖ്യ മന്ത്രി 2016 ൽ അദ്ദേഹത്തിന്റെ ആദ്യ ഗൾഫ് സന്ദർശന വേളയിൽ അബുദാബിയിൽ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കിയാൽ പ്രവാസികൾക്ക് ആശ്വാസം ആകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിൽ പ്രധാനപെട്ടത് ജോലി നഷ്ടപെട്ടു തിരികെ വരുന്ന പ്രവാസികൾക്ക് തോഴിൽ നഷ്ടസുരക്ഷ എന്ന പേരിൽ അവരുടെ വേതനത്തിന്റെ  ആറു മാസത്തെ ശമ്പളം നൽകും എന്നതാണ്. തിരികെ വരുന്ന പ്രവാസികൾക്ക് ജോലി ലഭിക്കുന്നതിന് ജോബ് പോർട്ടൽ ആരംഭിക്കും.2016 ൽ  മുഖ്യ മന്ത്രി പ്രഖ്യാപിച്ച ഈ പാക്കേജുകൾ നടപ്പിലാക്കണം എന്നും അഭിപ്രായപെട്ടു.  ഈ കോവിഡ് കാലത്തു ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ചെയ്യുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 

കൊല്ലം ജില്ലാ പ്രസിഡന്റ് ബാലുകുട്ടൻ അധ്യക്ഷത വഹിച്ചു. റഹ്‌മാൻ മുനമ്പത്ത് ആമുഖപ്രഭാഷണം നടത്തി. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിർവഹിച്ചു. സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ്‌ മുനമ്പത്ത്, അഷ്‌റഫ്‌ വടക്കേവിള, അലക്സ് കൊട്ടാരക്കര,  അബ്ദുൽ സലിം അർത്തിയിൽ, നാസർ ലൈസ്, ജെറിൻ തോമസ്, ജയൻ മാവിള,  അൻസാരി തെന്മല, റോബിൻ നീരാട്ടുവള്ളി, യോഹന്നാൻ,മജീദ്, നസീർ കരുനാഗപ്പള്ളി, ഹരി, അബ്ദുൾ സലാം, പ്രവീൺ,  മുഹമ്മദ്‌ ഹാഷിം, ഷാജി റാവുത്തർ, ബിനോയ്‌, അസർ അലിയാർ, നിസാർ ഖാൻ,   ഷാജഹാൻ, ഷഫീർ,  ഷാൻ  എന്നിവർ സംസാരിച്ചു.  ജനറൽ സെക്രട്ടറി ഷെഫീക്ക് പുരക്കുന്നിൽ സ്വാഗതവും  സത്താർ ഓച്ചിറ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago