മലപ്പുറം സ്വദേശി സഊദിയിൽ കുഴഞ്ഞു വീണു മരിച്ചു
റിയാദ്: മലപ്പുറം സ്വദേശി സഊദിയിലെ ഉനൈസയിൽ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പാലപ്പെട്ടി കോയ മെമ്മോറിയൽ ഹോസ്പിറ്റലിനു തെക്കുഭാഗം താമസിക്കുന്ന കുന്നത്തുവളപ്പിൽ മുഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകൻ ഇക്ബാൽ കോർമത്ത് (38) ആണ് ഉനൈസയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. പന്ത്രണ്ട് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ആറു മാസം മുമ്പാണ് അവസാനമായി അവധി കഴിഞ്ഞു പ്രവാസ ലോകത്തേക്ക് തിരിച്ചെത്തിയത്. ഉനൈസയിലെ തുർക്കി ശംഷമാക്ക് ഹോട്ടലിലെ ജീവനക്കാരനാണ്.
കർഫ്യൂ കാരണം രണ്ടു മാസമായിട്ട് ഹോട്ടൽ അടച്ചിട്ടതിനാൽ നിലവിൽ ജോലിയില്ലാതെ റൂമിൽ തന്നെ കഴിയവെയാണ് മരണം. ഉച്ചക്കു ശേഷം ചില ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചതായും ശ്വാസതടസ്സം അനുഭവപ്പെട്ടതായും സുഹൃത്തുക്കൾ പറയുന്നു. ഭാര്യ സഫീന. സഹോദരൻമാരായ അലി, ഷംസു, കബീർ എന്നിവർ ബുറൈദയിൽ ഉണ്ട്. മറ്റു സഹോദരങ്ങൾ: അഷ്‌റഫ്, റഫീഖ്. മാതാവിന്റെ സഹോദര പുത്രൻമാരായ ഹംസ, ഹുസൈൻ എന്നിവർ ഇദ്ദേഹത്തോടൊപ്പം ഉനൈസയിലെ ഹോട്ടലിൽ തന്നെ ജോലി ചെയ്യുന്നുണ്ട്. മയ്യത്ത് ഇവിടെ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."