വസ്തുതാന്വേഷണ സംഘത്തെ റിസോര്‍ട്ടിന് സമീപം തടഞ്ഞു
ലക്കിടി (വയനാട്): ലക്കിടിയിലുണ്ടായ വെടിവെയ്പ് അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരടങ്ങിയ വസ്തുതാന്വേഷണ സംഘത്തെ റിസോര്‍ട്ടിന് മുന്നില്‍ പൊലിസും ഒരുവിഭാഗം നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.
ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. സി.പി ജലീല്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കുക, ദൃക്സാക്ഷികളെ നേരില്‍ക്കണ്ട് തെളിവുകള്‍ ശേഖരിക്കുക എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യം.
എന്നാല്‍, റിസോര്ട്ടിനുള്ളിലേക്കോ ജലീല്‍ കൊല്ലപ്പെട്ട് കിടന്ന സ്ഥലത്തേക്കോ പ്രവേശിക്കാന്‍ പൊലിസ് ഇവരെ അനുവദിച്ചില്ല. പൊലിസിനൊപ്പം ഒരുകൂട്ടം നാട്ടുകാര്‍ കൂടി സ്ഥലത്തെത്തി ഇവരെ തടയുകയായിരുന്നു. ന
മാവോയിസ്റ്റുകളെ അനുകൂലിക്കുന്നവരെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഇവര്‍ സംഘത്തിനെതിരേ തിരിഞ്ഞത്. ഇവരില്‍ സി.പി.എം പ്രവര്ത്തകരുണ്ടായിരുന്നതായും ആരോപണമുണ്ട്. ചിലര്‍ മദ്യപിച്ചിരുന്നതായും സംഘത്തിലുള്ളവര്‍ പറഞ്ഞു.
പൊലിസിന്റെ ഈ നടപടിക്കെതിരേ നിയമപരമായി നീങ്ങുമെന്ന് സംഘം അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് സത്യമറിയാനെത്തുന്ന പൊതുജനത്തെ കടത്തിവിടാന്‍ അനുമതി നിഷേധിക്കുന്നത് നിയമലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."