HOME
DETAILS

മത്തി കിട്ടാനില്ലാത്തപ്പോഴും ലഭ്യതയില്‍ വര്‍ധനയെന്ന് പഠനം

  
backup
June 27 2018 | 02:06 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d

 


കൊച്ചി: കേരളത്തിന്റെ സമുദ്രമത്സ്യ ലഭ്യതയില്‍ ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ധനവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) വാര്‍ഷിക പഠന റിപ്പോര്‍ട്ട്. കിട്ടാനില്ലെന്ന പല്ലവിക്കിടയിലും കേരളത്തില്‍ മത്തിയുടെ ലഭ്യത മുന്‍ വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങ് (176 ശതമാനം) വര്‍ധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 2017 ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മീനുകളുടെ കണക്ക് ഇന്നലെ സി.എം.എഫ്.ആര്‍.ഐയില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പുറത്തുവിട്ടു. സമുദ്ര മത്സ്യോല്‍പ്പാദനം തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വന്‍ തോതില്‍ കുറഞ്ഞുവരികയായിരുന്ന മത്തിയുടെ തിരിച്ചുവരവാണ് സമുദ്ര മത്സ്യമേഖലയ്ക്ക് ഉണര്‍വായത്.പോയ വര്‍ഷം 5.85 ലക്ഷം ടണ്‍ മത്സ്യമാണ് കേരളത്തിന്റെ തീരങ്ങളില്‍ നിന്ന് പിടിച്ചത്. ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യവും മത്തിയാണ് 1.7 ലക്ഷം ടണ്‍. 2016ല്‍ മത്തിയുടെ ലഭ്യത കേവലം 45,000 ടണ്‍ മാത്രമായിരുന്നു. 2012ന് ശേഷം ആദ്യമാണ് മത്തിയുടെ ലഭ്യതയില്‍ ഇത്രയും വര്‍ധനവുണ്ടാകുന്നത്. കേരളത്തില്‍ മത്തി കൂടിയപ്പോള്‍, ആന്ധ്രയിലും തമിഴ്‌നാട്ടിലും മത്തിയുടെ ലഭ്യതയില്‍ വന്‍ കുറവാണുണ്ടായത്. ദേശീയതലത്തില്‍ മത്തിയുടെ ലഭ്യത 38 ശതമാനമാണ് കൂടിയത് (ഇന്ത്യയില്‍ ആകെ 3.37 ലക്ഷം ടണ്‍). മത്തിയുടെ തിരിച്ചുവരവോടെ ദേശീയ തലത്തില്‍ മത്സ്യലഭ്യതയില്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു. ഗുജറാത്താണ് തുടര്‍ച്ചയായ അഞ്ചാം തവണയും ഒന്നാം സ്ഥാനത്ത്. തമിഴ്‌നാടാണ് രണ്ടാമത്.
മത്തിയുടെ ലഭ്യത കൂടിയെങ്കിലും സംസ്ഥാനത്ത് അയല ഇത്തവണയും കുറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ 29 ശതമാണ് കുറവ്. മത്തി, ചെമ്മീന്‍, തിരിയാന്‍, കണവ വിഭാഗങ്ങള്‍, കിളിമീന്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച അഞ്ച് മത്സ്യയിനങ്ങള്‍. അയല ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്തി കൂടാതെ, പാമ്പാട, ചെമ്മീന്‍, കൂന്തള്‍, കിളിമീന്‍ എന്നിവയും ഇത്തവണ കൂടി. അയല, നെയ്മീന്‍, മാന്തല്‍, കൊഴുവ, ചെമ്പല്ലി എന്നിവയാണ് മുന്‍ വര്‍ഷത്തേക്കാള്‍ ലഭ്യത കുറഞ്ഞ മത്സ്യങ്ങള്‍. അതേസമയം കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ സമുദ്രമത്സ്യ ലഭ്യതയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 38.3 ലക്ഷം ടണ്‍ സമുദ്രമത്സ്യമാണ് ഇത്തവണ ഇന്ത്യയില്‍ ആകെ ലഭിച്ചത്. 2012ന് ശേഷമുള്ള ഏറ്റവും വലിയ അളവാണ് ഇത്. ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മികച്ച സമുദ്രമത്സ്യോല്‍പാദനമാണ് ഇത്തവണത്തേതെന്ന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago