HOME
DETAILS

ട്രഷറി നിയന്ത്രണം  ഭാഗികമായി നീക്കി;  അഞ്ചു കോടി വരെയുള്ള ബില്ലുകള്‍ മാറും

  
backup
May 23 2020 | 03:05 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ad%e0%b4%be%e0%b4%97%e0%b4%bf%e0%b4%95
 
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രങ്ങളില്‍ ഭാഗികമായ ഇളവുവരുത്തി. അഞ്ചു കോടി രൂപ വരെയുള്ള ബില്ലുകള്‍ ട്രഷറിയില്‍ മാറാനാണ് ഇളവനുവദിച്ചിരിക്കുന്നത്. 
കര്‍ശന നിയന്ത്രണമുണ്ടായിരുന്ന സാഹചര്യത്തില്‍ അഞ്ചു ലക്ഷം വരെയുള്ള ബില്ലുകളും ചെക്കുകളും മാറാനായിരുന്നു കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. 
അന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെക്കുകള്‍ക്കും ബില്ലുകള്‍ക്കുമായിരുന്നു അനുമതി ലഭിച്ചത്. സര്‍ക്കാരിന്റെ 29 ഇന ചെലവുകള്‍ക്കു വേണ്ടിയായിരുന്നു അനുമതി. 
സര്‍ക്കാര്‍ ജീവനക്കാരുടെ മാസ ശമ്പളത്തില്‍നിന്ന് ആറു ദിവസത്തെ ശമ്പളം പിടിച്ചതിലൂടെ ലഭിച്ച പണം കൂടി ട്രഷറിയില്‍ എത്തിയതോടെയാണ് പുതിയ ഇളവുകളിലേക്ക് നീങ്ങിയതെന്നു പറയപ്പെടുന്നു. 
ട്രഷറി ക്യൂവിലുള്ളതും ബില്‍ ഡിസ്‌ക്കൗണ്ട് സിസ്റ്റം തെരഞ്ഞെടുത്തതും ഇതുവരെ പണം ലഭിക്കാത്തതുമായ അഞ്ച് കോടി രൂപവരെയുള്ള ബില്ലുകള്‍ക്ക് ഉടന്‍ പണം കൊടുക്കാനാണ് ധനവകുപ്പ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിച്ച തിയതിയുടെ മുന്‍ഗണന അനുസരിച്ച് പണം നല്‍കാനാണ് നിര്‍ദേശം. 
അഞ്ചു ലക്ഷം രൂപയുടെ ബില്ലുകള്‍ മാത്രം മാറി നല്‍കിയാല്‍ മതിയെന്ന നിര്‍ദേശത്തില്‍നിന്നാണ് ട്രഷറി നിയന്ത്രണങ്ങള്‍ അഞ്ചു കോടിയിലേക്കെത്തിയത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago