HOME
DETAILS

വേണ്ടത് 231 ഐ.എ.എസുകാര്‍; ഉള്ളത് 113

  
backup
May 23 2020 | 03:05 AM

%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-231-%e0%b4%90-%e0%b4%8e-%e0%b4%8e%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസുകാര്‍ ആവശ്യത്തിനില്ലാത്തത് ഭരണതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. സുപ്രധാന ചുമതലകളുടെ ആധിക്യം കാരണം പലര്‍ക്കും കൃത്യമായി കാര്യനിര്‍വഹണം നടത്താന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതിനിടെ, കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ചെയര്‍പേഴ്‌സണായി നിയോഗിച്ച കാര്‍ഷികോല്‍പാദന കമ്മിഷണര്‍ ദേവേന്ദ്ര കുമാര്‍ സിങ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്നത് ആ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ തകിടംമറിക്കും. സംസ്ഥാനത്ത് ആകെ വേണ്ടത് 231 ഐ.എ.എസുകാരാണ്. എന്നാല്‍, നിലവിലുള്ളത് 113 പേരാണ്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ വാങ്ങി കേരളത്തില്‍ നിന്നുപോയ 24 ഐ.എ.എസുകാരെ കൂട്ടാതെയുള്ള കണക്കാണിത്. ഐ.എ.എസുകാരുടെ കുറവ് നിലവിലുള്ളവരുടെ ജോലിഭാരം ഇരട്ടിയിലേറെയാക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരാള്‍തന്നെ അഞ്ചോ ആറോ വകുപ്പുകളുടെ ചുമതല വഹിക്കേണ്ടിവരികയാണ്. അതിനിടെയാണ് ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ തെരഞ്ഞെടുത്ത് പോകുന്നത്. ഇവരാകട്ടെ ചീഫ് സെക്രട്ടറി പദവിയില്‍ കുറഞ്ഞ റാങ്കിലേക്ക് തിരിച്ചുവരാനും ആഗ്രഹിക്കുന്നില്ല. ചീഫ് സെക്രട്ടറി പദവിയിലേക്ക് വരുന്നതിനും പലരും വിമുഖത കാട്ടുന്നുണ്ട്. 
വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ തദ്ദേശ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി നടത്തിപ്പില്‍ ഏകോപനമില്ലെന്ന ആശയക്കുഴപ്പം ഇതിനകംതന്നെ ഉയര്‍ന്നിരുന്നു. മാര്‍ഗനിര്‍ദേശം തയാറാക്കുകയും പദ്ധതിക്കായി നബാര്‍ഡില്‍ നിന്ന് 2500 കോടി രൂപ അക്കൗണ്ടിലെത്തുകയും ചെയ്തിട്ടുണ്ട്. അതിനിടെയാണ് പദ്ധതിയുടെ ചുമതലയുള്ള ദേവേന്ദ്ര കുമാര്‍ സിങ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. ചെറുകിട, സൂക്ഷ്മ വ്യവസായ മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറി റാങ്കില്‍ ഡെവലപ്‌മെന്റ് കമ്മിഷണറായാണ് ദേവേന്ദ്ര കുമാര്‍ സിങ് പോകുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago