നീറ്റ് ഉറുദുവിലും എഴുതാമെന്ന് സുപ്രിം കോടതി; 2018- 19 മുതല്‍ പ്രാബല്യത്തില്‍ വരും
ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഇനി ഉറുദുവിലുമെഴുതാം. നീറ്റ് പരീക്ഷ എഴുതാവുന്ന ഭാഷകളില്‍ ഉറുദുവും കൂട്ടിച്ചേര്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 2018- 19 വര്‍ഷത്തെ പരീക്ഷ മുതലാണ് നിയമം പ്രാബല്യത്തിലാവുക. ഈ വര്‍ഷത്തെ അപേക്ഷ നല്‍കുന്ന സമയം കഴിഞ്ഞതിനാലാണത്.
നീറ്റ് ഉര്‍ദുഭാഷയില്‍കൂടി എഴുതാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ ) ആണ് സുപ്രിം കോടതിയെ സമീപിച്ചത്. ഒറിയയും കന്നഡയുമടക്കം പത്ത് ഭാഷകളിലാണ് നിലവില്‍ നീറ്റ് പരീക്ഷ നടത്തുന്നത്.
നീറ്റിന്റെ ഉയര്‍ന്ന പ്രായപരിധി കുറച്ചുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയും സുപ്രിംകോടതി നേരത്തെ നിലപാടെടുത്തിരുന്നു. നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയും പരീക്ഷ എഴുതാനുള്ള അവസരം മൂന്നായി കുറച്ചും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. ഇതിനെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്യുന്ന ഹരജികളിലാണ് വൈദ്യപഠനത്തില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നത്.
രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ നീറ്റ് നിര്‍ബന്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."