ഡല്‍ഹി വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്ക് വംശീയ അധിക്ഷേപം
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്കുനേരെ വംശീയാധിക്ഷേപം. ശനിയാഴ്ചയാണ് സംഭവം. ദക്ഷിണകൊറിയയില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മോണിക്ക ഖാന്‍ഗെംബം എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. കണ്ടിട്ട് ഇന്ത്യക്കാരിയാണെന്ന് തോന്നുന്നില്ലല്ലോ എന്നു പറഞ്ഞാണ് യുവതിയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് പരിഹസിച്ചത്. ഇതിനുശേഷം ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്നും ചോദിച്ചു.
സംസ്ഥാനങ്ങളുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടു. തന്റെ വിമാനം പുറപ്പെടാറായെന്ന് യുവതി അറിയിച്ചപ്പോള്‍ നിങ്ങളില്ലാതെ വിമാനം പുറപ്പെടില്ലെന്നായിരുന്നു മറുപടി. താന്‍ നേരിട്ട അപമാനം ഖാംഗെംബന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരിച്ചത്. സംഭവത്തില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് നിരവധി പേര് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റുകള്‍ അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."