HOME
DETAILS

ലൈഫ് ഭവന പദ്ധതി: യുവാവിനെ തഴഞ്ഞ് അധികൃതര്‍

  
backup
June 27, 2018 | 6:25 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86


അന്‍സാര്‍ കൊല്ലം


കൊയിലാണ്ടി: നിര്‍ധന യുവാവിന് വീട് വയ്ക്കാന്‍ ലൈഫ് ഭവന പദ്ധതിയില്‍ പെര്‍മിറ്റ് നല്‍കാതെ പഞ്ചായത്ത് അധികൃതര്‍ വട്ടംകറക്കുന്നതായി പരാതി. ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട അരിക്കുളം പറമ്പത്ത് വടക്കേപറമ്പില്‍ രഞ്ജീഷിനെയും കുടുംബത്തെയുമാണ് അധികൃതര്‍ വട്ടം കറക്കുന്നതായി ആക്ഷേപമുയരുന്നത്.
കൂലിപ്പണിക്കാരനായ രഞ്ജീഷും ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ കുടിലിലാണ് താമസിക്കുന്നത്. സ്വന്തമായി 10 സെന്റ് സ്ഥലമുള്ള രഞ്ജീഷും ഭാര്യ ബില്‍സിയും ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഇദ്ദേഹത്തിന്റെ സ്ഥലത്തിന് സമീപം അങ്കണവാടിയിലേക്ക് വെള്ളമെടുക്കുന്ന കിണര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറി വീടിന് പെര്‍മിറ്റ് നിഷേധിക്കുകയായിരുന്നു. രഞ്ജീഷിന്റെ പറമ്പിലെ കിണര്‍ അങ്കണവാടി ആവശ്യാര്‍ഥം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഈ കിണറുണ്ട്. എന്നാല്‍ ആധാര പ്രകാരം രഞ്ജീഷിന്റെ സ്ഥലത്താണ് ഇപ്പോഴും കിണറുള്ളത്.
കിണര്‍ അങ്കണവാടിക്ക് കൈമാറി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വീടിന് പെര്‍മിറ്റ് നല്‍കുകയുള്ളൂവെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. എന്നാല്‍ കിണര്‍ ഉപയോഗിക്കാന്‍ അങ്കണവാടിക്ക് തടസമില്ലെന്ന് കാണിച്ച് രഞ്ജീഷ് നേരത്തെ എഴുതി നല്‍കിയിരുന്നു. എന്നാല്‍ കിണറിന്റെ ഉടമസ്ഥാവകാശം അങ്കണവാടിക്കാണെന്ന് രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെടുന്നത്.
വീട് നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കാന്‍ വിസമ്മതിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരേ തദ്ദേശ സ്വയംഭരണ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും രഞ്ജീഷ് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സി.പി.എം പ്രവര്‍ത്തകന്‍ കൂടിയായ രഞ്ജീഷിന് സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവേശനം കോടി രൂപ ഫീസുള്ള പി.ജി സീറ്റിൽ; സർട്ടിഫിക്കറ്റിൽ ദരിദ്രർ

Kerala
  •  3 days ago
No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  3 days ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  3 days ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  3 days ago
No Image

ഇവിടെ ഇങ്ങനെയാണ്..യു.ഡി.എഫില്ല, എൽ.ഡി.എഫും; കോൺഗ്രസും സി.പി.എമ്മും ലീഗിനെതിരേ ഒന്നിച്ച് 

Kerala
  •  3 days ago
No Image

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്; ആദരസൂചകമായി കൊയിലാണ്ടി ടൗണിൽ ഹർത്താൽ

Kerala
  •  3 days ago
No Image

ഔദ്യോഗികമായി സമാപിച്ചിട്ടും ഒഴുക്ക് നിലക്കാതെ തഹിയ്യ

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിന്റെ ജാമ്യ ഹര്ജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  3 days ago
No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  3 days ago