നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ലഡാക്കില്‍
ലഡാക്ക്: നിലവിലെ നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവനെ ലഡാക്കില്‍. ചൈനീസ് സേനയുമായി മുഖാമുഖം വന്ന ലഡാക്കിലെ മൂന്നു പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായാണ് കരസേനാ മേധാവി വെള്ളിയാഴ്ച ലേയില്‍ എത്തിയത്.
അടുത്തിടെ അതിത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ലഡാക്കിലും സിക്കിമിലും ഏറ്റുമുട്ടിയിരുന്നു. ഗാല്‍വാന്‍ നദിയുടെ തീരത്തെ ആര്‍മി ടെന്റുകള്‍ തകര്‍ത്തു. ഇരുഭാഗത്തുമായി നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ചയായിരുന്നു വടക്കന്‍ സിക്കിമില്‍ ഇരുപക്ഷവും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം തന്നെ ലഡാക്ക് കിഴക്കന്‍ പ്രവിശ്യയില്‍ ചൈനീസ് ഹെലികോപ്ടര്‍ പ്രത്യക്ഷപ്പെട്ടതും ആശങ്കയുയര്‍ത്തിയിരുന്നു.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് സൈനിക നടപടി ക്രമങ്ങള്‍ പ്രകാരം നടത്തിയ സംഭാഷണത്തില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു.
അതിര്‍ത്തി സംബന്ധിച്ച വിഷയമാണ് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."