HOME
DETAILS

വന്യമൃഗ ശല്യം രൂക്ഷം കണ്ടാമല വനാതിര്‍ത്തിയില്‍ കല്‍മതില്‍ നിര്‍മിക്കണമെന്ന്

  
backup
April 13, 2017 | 5:34 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d


പുല്‍പ്പള്ളി: വന്യമൃഗ ശല്യം രൂക്ഷമായ കണ്ടാമല വനാതിര്‍ത്തികളില്‍ കല്‍മതില്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെതലയം റേഞ്ചിലെ പാതിരി നോര്‍ത്ത് സെക്ഷനോട് ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
 ചുള്ളിക്കാട്, നെയ്ക്കുപ്പ വനാതിര്‍ത്തികളില്‍ ആനശല്യം രൂക്ഷമാണ്. തീറ്റയും വെള്ളവും തേടി രാപ്പകലില്ലാതെ കൃഷിയിടത്തില്‍ ആനകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകരും ആശങ്കയിലാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ടാമല, വേലിയമ്പം ഭാഗങ്ങളില്‍ നിത്യവും കാട്ടാന ശല്യമാണ്. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണിവിടം. അധികൃതരെ നേരത്തെ അറിയിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
വനം വകുപ്പിന് ഇത് സംബന്ധിച്ച് പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കോളനിക്കാര്‍ പറയുന്നത്. കണ്ടാമല മുതല്‍ വേലിയമ്പം വരെയുള്ള മേഖലകളില്‍ മതില്‍ നിര്‍മിച്ചാല്‍ വന്യമൃഗ ശല്യം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും.
 നാഗര്‍ഹോള വനമേഖലയില്‍ നിന്ന് കബനിപുഴ കടന്ന് ചേകാടി വഴിയെത്തുന്ന ആനകളാണ് കൂട്ടത്തോടെ കൃഷിയിടത്തില്‍ ഇറങ്ങുന്നത്. വന്യമൃഗ ശല്യം പരിഹരിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോഴാണ് വന്യമൃഗ ശല്യം രൂക്ഷമായ കണ്ടാമലയെ അവഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്.
കൃഷി മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തികളിലുള്ള ആനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ പോലും വനം വകുപ്പ് തയാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
അധികൃതരുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് റേഞ്ച് ഓഫിസിന് മുമ്പില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

Kerala
  •  7 days ago
No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  7 days ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  7 days ago
No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  7 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  7 days ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  7 days ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  7 days ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  7 days ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  7 days ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  7 days ago