HOME
DETAILS

പെരുവന്താനം പഞ്ചായത്ത് പൂര്‍ത്തിയാക്കിയത് 365 മഴവെള്ള സംഭരണികളും 2 ചെക്ക്ഡാമുകളും

  
backup
June 27 2018 | 07:06 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa

 

 

 


പീരുമേട്: മഴവെളളം പാഴായിപ്പോകാതെ ശേഖരിച്ച് മാതൃകയാകുകയാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലാളികളും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കൈകോര്‍ത്തപ്പോള്‍ രണ്ട് സാമ്പത്തികവര്‍ഷങ്ങളിലായി പൂര്‍ത്തിയായത് 365 മഴവെളളസംഭരണികളും പാലൂര്‍ക്കാവിലും കടമാക്കുളത്തിലുമായി രണ്ട് ചെക്ക്ഡാമുകളും ഒരു വലിയ കുളവുമാണ്.
2016-17 വര്‍ഷത്തില്‍ 154 മഴവെളളസംഭരണികളും ഒരു ചെക്ക് ഡാമുമാണ് തൊഴിലുറപ്പിലൂടെ നിര്‍മ്മിച്ച് നല്കിയത്. 50000 രൂപ വീതം ഓരോ സംഭരണിക്കും ചെലവഴിച്ചു. 4341 തൊഴില്‍ദിനങ്ങളും സംഭരണി നിര്‍മ്മാണത്തിലൂടെ തൊഴിലാളികള്‍ക്ക് ലഭിച്ചു. 12 ലക്ഷം രൂപ ചെലവഴിച്ചാണ് ചെക്ക്ഡാം നിര്‍മ്മിച്ചത്.
2018-19 വര്‍ഷത്തില്‍ 211 മഴവെളള സംഭരണികളും ഒരുചെക്കുഡാമും ഒരു കുളവുമാണ് നിര്‍മ്മിച്ചത്. 55000 രൂപ വീതം ഓരോ സംഭരണിക്കും ചെലവഴിച്ചു. 2990 തൊഴില്‍ദിനങ്ങള്‍ പദ്ധതിക്ക് വേണ്ടിവന്നു. 12ലക്ഷം രൂപ മുതല്‍മുടക്കിയുളള ചെക്ക് ഡാം നിര്‍മ്മാണത്തിന് 284 വിദഗ്ദ തൊഴില്‍ദിനവും 48 അവിദഗ്ദ തൊഴില്‍ദിനവും തൊഴിലാളികള്‍ക്ക് ലഭിച്ചു.
ഗ്രാമസഭ മുഖേനയാണ് മഴവെളള സംഭരണിയ്ക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. പതിനായിരം ലിറ്റര്‍ സംഭരണശേഷിയുളളതാണ് മഴവെളളസംഭരണി.
ഗുണഭോക്തൃവിഹിതം വാങ്ങാതെ പൂര്‍ണ്ണമായും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് മഴവെളളസംഭരണികള്‍ നിര്‍മ്മിച്ച് നല്കിയത്. ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചതോടെ സമീപ പ്രദേശങ്ങളിലെ കുളത്തിലും കിണറുകളിലും ജല നിരപ്പ് താഴാതെ നില്ക്കുന്നതിനൊപ്പം വേനല്‍ക്കാലത്തും പ്രദേശങ്ങളില്‍ ജലക്ഷാമമുണ്ടാകില്ല. കടമാക്കുളം വാര്‍ഡിലാണ് 20 മീറ്റര്‍ വീതിയും 20 മീറ്റര്‍ നീളത്തിലുമുളള കുളം 6 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചത്.
ഇതുകൂടാതെ ചുഴുപ്പ് വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് കുളങ്ങളുടെ കൂടി നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. വേനല്‍കാലത്ത് കുടിവെളളക്ഷാമം രൂക്ഷമായിരുന്ന ഗ്രാമപഞ്ചായത്താണ് ഇടുക്കി- കോട്ടയം ജില്ലകളുടെ അതിര്‍ത്തികൂടിയായ പെരുവന്താനം ഗ്രാമപഞ്ചായത്ത്. കാര്‍ഷികമേഖലയാണ് ഗ്രാമവാസികളുടെ പ്രധാനവരുമാനമാര്‍ഗം.
അതുകൊണ്ടുതന്നെ കടുത്തവേനലില്‍ കുടിവെളളക്ഷാമത്തിനൊപ്പം ജലദൗര്‍ലഭ്യത്താല്‍ കൃഷി നശിക്കുന്നതും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിനൊരു ശാശ്വതപരിഹാരമായി ചെക്കുഡാമുകളും കുളങ്ങളും അര്‍ഹരായ കുടുബങ്ങള്‍ക്ക് മഴവെളള സംഭരണികളും നിര്‍മ്മിച്ച് ജലലഭ്യത ഉറപ്പുവരുത്തിയതും തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇവ നടപ്പാക്കിയതിനാല്‍ തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കുവാന്‍ സാധിച്ചതും പഞ്ചായത്തിന്റെ മികച്ച നേട്ടമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago