ഉത്ര കൊലപാതകം: ഭര്‍ത്താവും കൂട്ടുപ്രതിയായ സുഹൃത്തും നാല് ദിവസം പൊലിസ് കസ്റ്റഡിയില്‍
കൊല്ലം: അഞ്ചല്‍ സ്വദേശി ഉത്രയുടെ കൊലപാതകത്തില്‍ പ്രതികളെ നാല് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ഭര്‍ത്താവ് സൂരജിനെയും പാമ്പുപിടുത്തക്കാരനും സുഹൃത്തുമായ സുരേഷിനെയും പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.അതേ സമയം കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്.
ഇന്ന് രാവിലെ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തിരുന്നു.പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര് ഇവിടെനിന്നു കണ്ടെടുത്തു.
അതേ സമയം ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഉത്തരവിറക്കി. വനിതാ കമ്മിഷന്റെ ഇടപെടലിനെത്തുടര്‍ന്ന്
കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെതാണ് തീരുമാനം.
അഞ്ചല്‍ സ്വദേശിയായ ഉത്രയ്ക്ക് രണ്ട് തവണയാണ് പാമ്പുകടിയേറ്റത്.മാര്‍ച്ച് രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍വെച്ച് ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. ശേഷം സ്വന്തം വീട്ടില്‍ ചികിത്സയില്‍ കഴിയവെയാണ് രണ്ടാമതും പാമ്പുകടിയേല്‍ക്കുന്നതും മരിക്കുന്നതും. ജനലുകളും വാതിലുകളും അടച്ചിട്ട എസി മുറിയില്‍ പാമ്പ് എങ്ങനെ കയറിയെന്ന സംശയത്തോടെയാണ് വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."