എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ ഇന്ന് 313 വിഖായ മെമ്പര്‍മാര്‍ കര്‍മവീഥിയിലേക്ക്
പാലക്കാട്: എസ്.കെ.എസ്.എസ്.എഫ് സമൂഹത്തിലെ വളര്‍ന്നുവരുന്ന യുവതലമുറക്ക് ഇസ്‌ലാമിന്റെ തനതായ സന്ദേശവും പ്രവാചകരുടെ ചര്യയും പഠിപ്പിച്ചുകൊടുക്കുക എന്ന മഹിതമായ ലക്ഷ്യത്തോടുകൂടി ജില്ലകള്‍തോറും നടത്തുന്ന ജില്ലാ മദീനാപാഷന്‍ ഇന്ന് മുതല്‍ മണ്ണാര്‍ക്കാട് ഹുദൈബിയ്യയില്‍ നടക്കും. വൈകീട്ട് ന്‌ലിന് എസ്.കെ.എസ്.എസ്.എഫ്.ന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ റൂട്ട്മാര്‍ച്ച് നടക്കും.
സമ്മേളന നഗരിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ ശൈഖുനാ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കെ.സി. അബൂബക്കര്‍ ദാരിമിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മദീനാ പാഷന്‍ സുവനീര്‍ ന്യൂ അല്‍മ ഹോസ്പിറ്റല്‍ എം.ഡി. ഡോ: കമ്മാപ്പ സലാല സുന്നീ സെന്റര്‍ ട്രഷറര്‍ വി.പി. അബ്ദുസ്സലാം ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യും. 313 വിഖായ മെമ്പര്‍മാരുടെ ലോഞ്ചിംഗ് അഡ്വ: എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിക്കും.90 പിന്നിട്ട സമസ്ത എന്ന വിഷയത്തില്‍ ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തും.
സി.പി. ബാപ്പുമുസ്‌ലിയാര്‍ മുണ്ടേക്കരാട്, അബ്ദുല്‍കരീം മുസ്‌ലിയാര്‍ കുളപ്പറമ്പ്, അബ്ദുറഹ്മാന്‍ ദാരിമി കെ.പി.എം. അലിഫൈസി, കെ.പി. സൈനുദ്ദീന്‍ ഫൈസി കാഞ്ഞിരപ്പുഴ, പി.ടി. ഹംസ ഫൈസി പാലക്കാട്, ടി.ടി. ഉസ്മാന്‍ ഫൈസി, സംസം ബഷീര്‍ അലനല്ലൂര്‍, വീരാന്‍ഹാജി പൊട്ടച്ചിറ, ഖാജാദാരിമി തൂത, വി.കെ. അബൂബക്കര്‍ വെള്ളപ്പാടം, ബഷീര്‍ അലനല്ലൂര്‍, മുനാഫര്‍ ഒറ്റപ്പാലം, ടി.എ. സലാം മാസ്റ്റര്‍, ഫായിദാ ബഷീര്‍, അഡ്വ: ടി.എ. സിദ്ധീഖ്, മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും.
തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് ശൈഖുനാ ഏലംകുളം ബാപ്പുമുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് ഫാറൂഖ് തങ്ങള്‍ ഇരുമ്പകശ്ശേരി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, അബ്ബാസ് മളാഹിരി കൈപ്പുറം, എന്‍.എ. സൈനുദ്ദീന്‍ മന്നാനി പാലക്കാട്, ടി.എച്ച്. സുലൈമാന്‍ ദാരിമി കോണിക്കഴി, മുഹമ്മദലി ഫൈസി അമ്പാഴക്കോട് എന്നിവര്‍ സംബന്ധിക്കും.
ശനിയാഴ്ച രാവിലെ ഗ്രാന്റ് അസംബ്ലിയോടുകൂടി പഠനക്യാമ്പ് ആരംഭിക്കും. സമസ്ത വിശ്വ ഇസ്‌ലാമിക ഏകകം, എസ്.കെ.എസ്.എസ്.എഫ്. വിത്ത് ന്യൂജെന്‍ ഹോപ്‌സ്, ആദര്‍ശ ഭദ്രത ആത്യാന്തിക വിജയത്തിന്, ഉസ്‌വത്തുന്‍ ഹസന ജീവിത ശൈലിയാകുന്നു എന്നീ വിഷയങ്ങള്‍ യഥാക്രമം അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, സത്താര്‍ പന്തല്ലൂര്‍, എം.ടി. അബൂബക്കര്‍ ദാരിമി, ഡോ. സാലിം ഫൈസി കുളത്തൂര്‍ എന്നിവര്‍ അവതരിപ്പിക്കും.
ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് കെപിസി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്‍ മുഖ്യാഥിതിയായി പങ്കെടുക്കും.
സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, ശൈഖുനാ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ശൈഖുനാ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, അലവി ഫൈസി കുളപ്പറമ്പ്, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, വി.എ.സി. കുട്ടിഹാജി ലെക്കിടി, ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, സമദ് മാസ്റ്റര്‍ പൈലിപ്പുറം, ടി.കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം, ഹാജി സാദാലിയാഖതലി ഖാന്‍, പഴേരി ശരീഫ് ഹാജി, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുല്ലാ സാഹിബ്, മുനാഫര്‍ ഒറ്റപ്പാലം എന്നിവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."