കുഞ്ഞിന്റെ കാലിലെ പ്ലാസ്റ്റര്‍ നീക്കാത്ത സംഭവം: മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: രണ്ട് വയസുകാരിയുടെ കാലിലെ പ്ളാസ്റ്റര്‍ പകുതി നീക്കിയ ശേഷം ജോലി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ജീവനക്കാരി നഴ്സിങ് മുറിയില്‍ നിന്നിറങ്ങിപ്പോയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു.
ടി.വി പുരം കൈതക്കാട്ടുമുറി വീട്ടില്‍ ഇ.കെ.സുധീഷിന്റെയും രാജിയുടെയും രണ്ട് വയസുള്ള മകള്‍ ആര്യയോടാണ് വൈക്കം താലൂക്ക് ആശുപത്രി അധികൃതര്‍ കണ്ണില്ലാത്ത ക്രൂരത കാണിച്ചത്. ഒരു മാസം മുന്‍പ് കുട്ടിയുടെ വലതുകാല്‍ ഒടിഞ്ഞിരുന്നു. ഇതേ ആശുപത്രിയില്‍ ചികിത്സിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് കുഞ്ഞിന്റെ കാലിലെ പ്ലാസ്റ്റര്‍ നീക്കുന്നതിനായി ശാരീരിക വൈകല്യമുള്ള സുധീഷും രാജിയും ആശുപത്രിയിലെത്തിയത്.
പ്ലാസ്റ്റര്‍ പകുതി മാറ്റിയപ്പോഴേക്കും സമയം അഞ്ചു മണിയായി. ഇതോടെ ഡ്യൂട്ടി കഴിഞ്ഞെന്ന് പറഞ്ഞ് പകുതി പ്ലാസ്റ്റര്‍ നീക്കിയ നിലയില്‍ കുട്ടിയെ ഇരുത്തി ജീവനക്കാരി വീട്ടില്‍ പോകുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം മറ്റൊരു ജീവനക്കാരനെത്തിയാണു പ്ലാസ്റ്ററിന്റെ ശേഷിച്ച ഭാഗം നീക്കിയത്. സംഭവത്തെത്തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് ലതയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."