HOME
DETAILS

എത്രയൊക്കെ പഠിച്ചാലും മാറാത്ത കോണ്‍ഗ്രസ്

  
backup
March 17 2019 | 22:03 PM

navas-poonoor-todays-article-18-03-2019

#നവാസ് പൂനൂര്‍
8589984455

 


ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു മാസം മാത്രം. ഇന്ത്യയില്‍ പൊതുവെ യു.പി.എക്ക് അനുകൂലമായ തരംഗമാണ്. കേരളത്തിലാകട്ടെ യു.ഡി.എഫിന് അനുകൂലമായ കാറ്റും. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും അതുപയോഗിക്കാന്‍ കഴിയുന്നില്ല. എന്നും അവര്‍ അങ്ങനെ ആണല്ലോ.നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ ഒന്നാംവട്ട പ്രചാരണം പൂര്‍ത്തിയാക്കി. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇപ്പോഴും പൂര്‍ണമല്ല. ഘടകകക്ഷികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് ചര്‍ച്ചകളുമായി വല്ലാതെ മുന്‍പോട്ടുപോയി.


ഒന്നാം റൗണ്ടില്‍ എല്‍.ഡി.എഫ് മുന്നേറിക്കഴിഞ്ഞു. 20 സീറ്റും സ്വന്തമാക്കാന്‍ യു.ഡി.എഫിനു കഴിയുമായിരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. ഇനിയിപ്പോള്‍ എല്‍.ഡി.എഫിനെ മറികടക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വരും. ഒറ്റക്കെട്ടായി നിന്ന് വെയില്‍ കൊള്ളാന്‍ തയാറായാല്‍ ഇനിയും യു.ഡി.എഫിനു രംഗം കീഴടക്കാന്‍ കഴിയും. പക്ഷെ നിര്‍ഭാഗ്യകരമെന്നു പറയട്ടെ പാര്‍ട്ടിയും രാജ്യവും ഇത്രയൊക്കെ പഠിച്ചിട്ടും കോണ്‍ഗ്രസ് മാത്രം മാറിയിട്ടില്ല.


ശനിയാഴ്ച സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായപ്പോള്‍ കെ.വി തോമസ് ലിസ്റ്റില്‍ ഉണ്ടായില്ല. താരതമ്യേന ജനങ്ങള്‍ക്കിടയില്‍ മാന്യന്മാരായ മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും മത്സരരംഗത്തു നിന്ന് മാറിനിന്നു. മറ്റൊരു സിറ്റിങ് എം.പി ജനപിന്തുണ നഷ്ടപ്പെട്ടു എന്ന സത്യം ബോധ്യപ്പെട്ട് മാറുമെന്ന് എല്ലാവരും കണക്കുകൂട്ടിയെങ്കിലും സ്വയം മാറാന്‍ തയാറായില്ല. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഇത്തവണ ജയിച്ചേ തീരൂ എന്ന് നിര്‍ബന്ധബുദ്ധിയുള്ള അദ്ദേഹത്തെ ഹൈക്കമാന്റ് മാറ്റിനിര്‍ത്താന്‍ നിര്‍ബന്ധിതരായി.
വാര്‍ത്ത വന്നതോടെ തുടങ്ങിയില്ലേ പ്രതിഷേധവും കോലാഹലവുമൊക്കെ. അണികളോ ഗ്രൂപ്പോ ഒന്നുമല്ല. അദ്ദേഹം സ്വയം സടകുടഞ്ഞെഴുന്നേറ്റു പ്രതിഷേധവും അമര്‍ഷവും മറയില്ലാതെ പ്രകടിപ്പിച്ചു. എങ്ങനെ പ്രകടിപ്പിക്കാതിരിക്കും ഒരു കോളജ് വാദ്യാരായി കാലം കഴിക്കുന്നതിനുപകരം അതൊക്കെ വിട്ടെറിഞ്ഞ് ജനസേവനത്തിനിറങ്ങി 30 വര്‍ഷം പാര്‍ലമെന്റിലും നിയമസഭയിലും മന്ത്രിസഭയിലുമൊക്കെ ഇരുന്ന് കഷ്ടപ്പെട്ട നേതാവ് അതു നഷ്ടപ്പെടുമ്പോള്‍ എങ്ങനെ സഹിക്കും


35 വര്‍ഷത്തെ സജീവ രാഷ്ട്രീയ സേവനത്തിനിടയില്‍ 30 വര്‍ഷവും അദ്ദേഹം അധികാരസ്ഥാനത്തായിരുന്നു. സംസ്ഥാനത്തു മന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായിരുന്നു. ഒരു സുപ്രഭാതത്തില്‍ പാര്‍ലമെന്റ് അംഗമാവാനുള്ള അവസരം നഷ്ടപ്പെട്ടു എന്നു ബോധ്യമായപ്പോള്‍ സമനില നഷ്ടപ്പെട്ട രീതിയില്‍ കോപ്രായങ്ങള്‍ തുടങ്ങി. അദ്ദേഹം പഠിപ്പിച്ച കുട്ടികള്‍ മാത്രമല്ല അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട ശിപായിമാരും സ്വീപര്‍മാരും ലജ്ജിച്ചു തലതാഴ്ത്തിയിട്ടുണ്ടാകും. ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍നിന്ന് വന്നതാണെന്ന് വീണ്ടും പറയുന്ന പ്രൊഫസര്‍ കെ.വി തോമസ് ഉളുപ്പില്ലാതെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു... ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും വേണ്ടിവന്നാല്‍ ബി.ജെ.പിയിലേക്ക് പോകും എന്ന് പറയാതെ പറഞ്ഞതല്ലേ ഈ വിവരദോഷിയായ കോണ്‍ഗ്രസുകാരന്‍.


ആത്മാര്‍ഥത തൊട്ടുതീണ്ടാത്ത ഇത്തരം കോണ്‍ഗ്രസുകാരെ ചാട്ടവാര്‍ കൊണ്ട് അടിച്ചോടിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകരും ഹൈക്കമാന്റ് ഉള്‍പ്പടെയുള്ള നേതാക്കളും തയാറാകേണ്ടിയിരിക്കുന്നു. പാര്‍ട്ടിയുടെ വക്താവിനെയും നേതാക്കളെയുമൊന്നും ഇത്തരക്കാരുടെ അടുത്ത് അയച്ച് ചര്‍ച്ച നടത്തുകയും വാഗ്ദാനം നല്‍കുകയുമായിരുന്നില്ല വേണ്ടിയിരുന്നത്. പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കാനും സംഘടനയ്ക്ക് ശക്തി പകരാനും ശ്രദ്ധിക്കേണ്ടതിനു പകരം ഇങ്ങനെ അധികാരത്തില്‍ കടിച്ചുതൂങ്ങാനും ചക്കരക്കുടത്തില്‍ കയ്യിട്ടു നക്കാനും ആര്‍ത്തി കാണിക്കുന്ന ഇത്തരക്കാരെ മാറ്റിനിര്‍ത്തിയാല്‍ മാത്രമേ കോണ്‍ഗ്രസ് എന്ന ബഹുജന പ്രസ്ഥാനം, അല്ല ആള്‍ക്കൂട്ടം രക്ഷപ്പെടുകയുള്ളൂ.


ഇത്തിരിയെങ്കിലും വിവരമുണ്ടെങ്കില്‍ പ്രൊഫസര്‍ ആലോചിക്കേണ്ടിയിരുന്നത് 1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പി സേവ്യര്‍ അറക്കലിനെ മാറ്റിനിര്‍ത്തിയാണ് അന്ന് ലീഡര്‍ കെ. കരുണാകരന്‍ തനിക്കു സീറ്റ് നല്‍കിയത് എന്നായിരുന്നില്ലേ 1989- 1991 വര്‍ഷങ്ങളിലും എറണാകുളത്തെ എം.പി തന്നെയായി. 1996ലെ തെരഞ്ഞെടുപ്പിലും സീറ്റ് നല്‍കിയെങ്കിലും പരാജയപ്പെട്ടു. 1998ല്‍ എറണാകുളം എം.എല്‍.എ ജോര്‍ജ് ഈഡന്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുകയും ശ്രമം നടത്തുകയും ചെയ്തു. നടക്കാതെ വന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിനോ ജേക്കബിനെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളും എറണാകുളത്തുകാര്‍ മറന്നുകാണില്ല.


2001ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തു നിന്ന് മത്സരിക്കുകയും ജയിച്ച് ആന്റണി മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു. 2009ല്‍ എം.എല്‍.എ ആയിരിക്കെ വീണ്ടും പാര്‍ലമെന്റിലേക്കു മത്സരിച്ചു ജയിച്ച് മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ അംഗമായി.
2014ല്‍ വീണ്ടും എം.പിയായി. ഇത്രയേറെ പാര്‍ലിമെന്ററി വ്യാമോഹമുള്ള നേതാക്കള്‍ക്ക് രാഷ്ട്രീയബോധവും രാഷ്ട്രബോധവും ഇല്ലെന്നു പറയേണ്ടി വരും. അത്തരക്കാരെ അകറ്റിനിര്‍ത്തിയാലേ പാര്‍ട്ടികള്‍ രക്ഷപ്പെടൂ, രാജ്യം രക്ഷപ്പെടൂ.


രാഷ്ട്രം ഏറെ സങ്കീര്‍ണമായ ഘട്ടത്തിലാണ്. കൂടുതല്‍ വിജയസാധ്യതയുള്ള ഹൈബി ഈഡനെ ഹൈക്കമാന്റ് പ്രഖ്യാപിച്ചു. ഒരു കോളജ് പ്രൊഫസറല്ല,
സംസ്‌കാരസമ്പന്നനായൊരു രാഷ്ട്രീയ നേതാവ് ചെയ്യേണ്ടത് ഇങ്ങനെയായിരുന്നില്ല. തന്റെ പിന്‍ഗാമിയായ ഹൈബിയെ ഷാള്‍ അണിയിച്ച് ആലിംഗനം ചെയ്ത് ഇവന്‍ എന്റെ പിന്‍ഗാമി, തന്നേക്കാള്‍ ഭൂരിപക്ഷം നല്‍കണം, എനിക്കു നല്‍കിയതിനെക്കാള്‍ പിന്തുണ നല്‍കണം എന്ന് പറഞ്ഞിരുന്നുവെങ്കില്‍ മാഷ് നല്ല നേതാവായി ഉയരുമായിരുന്നു. വിലകുറഞ്ഞ പ്രതികരണം മായ്ച്ചുകളയാന്‍ അദ്ദേഹം ഏറെ അദ്ധ്വാനിക്കേണ്ടി വരും. ഊര്‍ജസ്വലനായ ഈ യുവ എം.എല്‍.എയുടെ നേട്ടങ്ങള്‍ മാത്രമല്ല ഹൈബിയെ എറണാകുളത്തിന്റെ പ്രിയങ്കരനാക്കുന്നത്. എറണാകുളത്തിന്റെ ആവേശമായ ജോര്‍ജ് ഈഡന്റെ മകന്‍ എന്നതു കൂടിയാണ്.


മാഷേ, ഈ മഹത്തായ പ്രസ്ഥാനമില്ലായിരുന്നുവെങ്കില്‍ തേവര കോളജില്‍ നിന്ന് വിരമിച്ച് ഏതെങ്കിലും പാരലല്‍ കോളജില്‍ ഒതുങ്ങിക്കൂടേണ്ടി വരുമായിരുന്നില്ലേ നിങ്ങള്‍. 'അധികാരമോഹി' എന്ന് ചരിത്രം നാളെ നിങ്ങളെ ചൂണ്ടിപ്പറയും. താങ്കള്‍ ഇന്നലെ ഹൈക്കമാന്റ് പ്രതിനിധി മുകുള്‍ വാസ്‌നിക് വന്നു കണ്ടപ്പോള്‍ പറഞ്ഞതെങ്കിലും അതിനു തലേന്ന് പറഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.


താന്‍ ഒരു കോണ്‍ഗ്രസ് കുടുംബാംഗമാണ്, ഇതു വിട്ട് എനിക്കൊരു ജീവിതമില്ല, ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ അവിശ്രമം രംഗത്തിറങ്ങും എന്നൊക്കെ കേട്ടിരുന്നെങ്കില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊതുവിലും കോണ്‍ഗ്രസുകാര്‍ പ്രത്യേകിച്ചും തൃപ്തരാകുമായിരുന്നു. ബി.ജെ.പിയില്‍ പോകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം തള്ളിക്കളഞ്ഞ് യഥാര്‍ഥ കോണ്‍ഗ്രസുകാരന് അതെങ്ങനെ കഴിയും എന്ന് ചോദിച്ചിരുന്നെങ്കില്‍ മാഷ് മനുഷ്യമനസില്‍ എന്നും ഉണ്ടാകുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago