കൊവിഡ്: സാമൂഹിക വ്യാപനത്തിന്റെ വക്കില്‍, പരിഭ്രാന്തിയില്‍ കേരളം: നിരീക്ഷണത്തില്‍ കഴിയുന്നവരുടെ അംഗസംഖ്യ ഒരു ലക്ഷം കടന്നു
തിരുവനന്തപുരം: കൊവിഡ് കേരളത്തെ പരിഭ്രാന്തിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഗുരുതരമായ സ്ഥിതിവിശേങ്ങളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. സമ്പര്‍ക്കം വഴി ഇന്നു മാത്രം ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാദിവസവും സമ്പര്‍ക്കംമൂലമുള്ള കൊവിഡ് രോഗം കൂടുകയാണ്. രോഗം സാമൂഹിക വ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്ന് ഇന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയുണ്ടായി.
കൊവിഡ് ഗുരുതരമായ രീതിയില്‍ ബാധിച്ച സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ ഇവിടേക്കു വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കനത്ത ജാഗ്രതയും മുന്‍കരുതലും സ്വീകരിച്ചില്ലെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ ഇനിയും ഗുരുതരമാകുമെന്നുതന്നെയാണ് വിലയിരുത്തല്‍.
കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കേരളത്തില്‍ മാത്രം ഒരു ലക്ഷം കവിഞ്ഞു. 1,04,336 പേരാണ് നീരീക്ഷണത്തില്‍ കഴിയുന്നത്.
ഇവരില്‍ 1,03,528 പേര്‍ വീടുകളിലോ, ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലോ ആണ്. 808 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ 56704 സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 54836 സാമ്പിളുകള്‍ രോഗബാധയില്ല എന്ന് കണ്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇന്ന് പുതിയതായി 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പത്തു പേര്‍ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. എങ്കിലും രോഗം കടുത്ത ഭീഷണിയിലൂടെതന്നെയാണ് കടന്നുപോകുന്നത്.
കോവിഡ് സ്ഥിരീകരിച്ചവരില്‍ 29 പേര്‍ പാലക്കാട് നിന്നുള്ളവരാണ്. കണ്ണൂര്‍ എട്ട്, കോട്ടയം ആറ്, മലപ്പുറം, എറണാകുളം അഞ്ചുവീതം, തൃശൂര്‍, കൊല്ലം നാലുവീതം, കാസര്‍കോട്, ആലപ്പുഴ മൂന്നുവീതം, എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ മറ്റു കണക്കുകള്‍. പോസിറ്റീവായവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. തമിഴ്നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പുതുച്ചേരി, ഗുജറാത്ത് ഒരാള്‍ വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തി രോഗം സ്ഥിരീകരിച്ചവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."