HOME
DETAILS
MAL
പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ പിതാവ് അന്തരിച്ചു
backup
June 28 2018 | 06:06 AM
ന്യൂയോര്‍ക്ക്: പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ പിതാവ് ജോ ജാക്സണ് അന്തരിച്ചു. 89 വയസായിരുന്നു. ബുധനാഴ്ച്ച രാവിലെ ലാസ് വേഗസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി പ്രാന്‍ക്രിയാസ് കാന്‍സറിനു ചികിത്സയിലായിരുന്നു.
കൊച്ചുമകന് ടാജ് ജാക്സനാണ് മരണ വാര്‍ത്ത ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. 1965 ല്‍ ജോ ജാക്സണ് തുടങ്ങിവച്ച സംഗീത ബാന്‍ഡിലൂടെയാണ് മൈക്കിള്‍ ജാക്സണ് പോപ് സംഗീതത്തിലേക്ക് ചുവടുവയ്ക്കുന്നത്.
പ്രശസ്ത പോപ്പ് ഗായിക ജാനറ്റ് ജാക്സണ് മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."