HOME
DETAILS

വിദ്യാഭ്യാസരംഗത്തെ പുരോഗതിയാണ് വളര്‍ച്ചയുടെ നിദാനം: മണി ശങ്കര്‍ അയ്യര്‍

  
backup
March 18, 2019 | 5:32 PM

125621156533-2

ദുബായ്: രാജ്യത്തെ ജനങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയാണ് സര്‍വ്വ വളര്‍ച്ചയുടെയും നിദാനമെന്ന് ഇന്ത്യന്‍ നയതന്ത്ര വിദഗ്ധനും മുന്‍കേന്ദ്രമന്ത്രിയുമായ മണി ശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളേയും ബഹുസ്വരതയെയും അംഗീകാരിക്കാനും അതിനെ അഭിമുഖീകരിക്കാനും വിദ്യാഭ്യാസം ഒരു ജനതയെ എല്ലാ നിലയ്ക്കും പ്രാപ്തരാക്കും. അവിടെ ഒരു രാജ്യത്തെ സമഗ്രമായ പുരോഗതിയിലേക്ക് വഴി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.പി.എ ബിസിനസ് നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച മീറ്റ് മണി ശങ്കര്‍ അയ്യര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇനിയും വിദ്യാഭ്യാസ രംഗത്തും ആരോഗ്യ പരിപാലന മേഖലയില്‍ ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് മണി ശങ്കര്‍ അയ്യര്‍ വ്യക്തമാക്കി. വിവാദങ്ങള്‍ കണ്ടുമടുത്ത ഒരാളാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം മീറ്റില്‍ സംസാരം തുടങ്ങിയത്. നോട്ടു നിരോധനം പോലുള്ള തെറ്റായ തീരുമാനങ്ങള്‍ രാജ്യത്തിന് ഏറെ കഷ്ടതയാണ് സമ്മാനിച്ചത്. ഒരു രോഗിയുടെ ഭൂരിഭാഗ രക്തവും എടുത്തു മാറ്റുന്നത് പോലെയാണ് നോട്ടുനിരോധനമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ജി.എസ്.ടി ഒരു നിലയ്ക്ക് നല്ലതാണെങ്കിലും അത് ചെറുതായിരിക്കണം. നൂര്‍ കോടിയിലേറെ ജനങ്ങള്‍ സാമ്പത്തിക ഭദ്രതയില്ലാതെയും 30 കോടിയോളം ആളുകള്‍ സാമ്പത്തിക ഭദ്രതയോടെ നിലകൊള്ളുന്നതും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അസന്തുലിതാവസ്ഥയുടെ സൂചകമാണ് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിവിധ രംഗങ്ങളുടെ വിലയിരുത്തലും അതിനുള്ള പരിഹാര ആശയവും സംരംഭകരുമായി അദ്ദേഹം പങ്കുവച്ചു.


ദുബായിലെ കനേഡിയന്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നൂറിലധികം ബിസിനസ് സംരംഭകര്‍ പങ്കെടുത്ത മീറ്റില്‍ ഐ.പി.എ ചെയര്‍മാനും നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനോജിംഗ് ഡയറക്ടറുമായ ഷംസുദ്ദീന്‍ നെല്ലറ അധ്യക്ഷത വഹിച്ചു. പരസ്പരം സംരംഭങ്ങള്‍ പ്രൊമോട്ട് ചെയ്യുകയും ഈ രംഗത്തെ നവ ആശയങ്ങള്‍ പരസ്പരം പങ്കുവച്ചു കൂട്ടായ പ്രവര്‍ത്തിയിലൂടെ വാണിജ്യരംഗത്ത് കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.പി.എ ഉപഭോക്താക്കളുടെ എണ്ണം വരും കാലങ്ങളില്‍ കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ ഐ.പി.എയിലെ നാല് സംരംഭകര്‍ തങ്ങളുടെ വാണിജ്യ അനുഭവങ്ങള്‍ സദസ്സിന് മുന്നില്‍ പങ്കുവെച്ചു.

ഷാജി നരിക്കോളി, ഈശ്വര്‍, ഹാരിസ് ക്ലിക്കോണ്‍, ശിഹാബ് തങ്ങള്‍ എന്നിവരാണ് ബിസിനസ് നാള്‍വഴികളും വാണിജ്യതന്ത്രങ്ങളും ചടങ്ങിന് മുന്നില്‍ അവതരിപ്പിച്ചത്. ചടങ്ങില്‍ ജബ്ബാര്‍ ഹോട്ട്പാക്ക്, ഇബ്രാഹിം എളേന്റില്‍, അന്‍വര്‍ നഹാ, ഡോ:ഹുസൈന്‍, പ്രൊഫസര്‍ ഇഖ്ബാല്‍, എ.കെ ഫൈസല്‍, സഹീര്‍ സ്റ്റോറീസ്, ബാസില്‍ ബഷീര്‍ പാന്‍ ഗള്‍ഫ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വക്കേറ്റ് അജ്മല്‍ ഖാന്‍ സ്വാഗതവും റിയാസ് കില്‍ട്ടന്‍ നന്ദിയും പറഞ്ഞു. ഫൈസല്‍ റഹ്മാന്‍, ജോജോ സി കാഞ്ഞിരക്കാടന്‍ എന്നിവര്‍ ചടങ്ങ് നിയന്ത്രിച്ചു. ഐ.പി.എ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് മണി ശങ്കര്‍ അയ്യര്‍ക്ക് ഐ.പി.എയുടെ മൊമെന്റോയും സമ്മാനിച്ചു. സി.കെ മുഹമ്മദ് ഷാഫി അല്‍ മുര്‍ഷിദി, ഹാരിസ് കെ.കെ, എ.എ.കെ മുസ്തഫ, ബഷീര്‍ പാന്‍ഗള്‍ഫ്, ഷംസുദ്ദീന്‍ ഫൈന്‍ റ്റൂള്‍സ് ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  12 days ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  12 days ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  12 days ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  12 days ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  12 days ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  12 days ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  12 days ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  12 days ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  12 days ago