കേരളത്തില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷം ഇ. അഹമ്മദിന്
#അശ്റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: കേരളത്തില്‍ ഇതുവരെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം മലപ്പുറം മണ്ഡലത്തില്‍ ഇ. അഹമ്മദിന്റെ പേരില്‍. 2014ലെ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് അഹമ്മദ് എതിര് സ്ഥാനാര്‍ഥി സി.പി.എമ്മിലെ പി.കെ സൈനബയെ പരാജയപ്പെടുത്തിയത് 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. അഹമ്മദിന്റെ മരണശേഷം ഇവിടെ 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടുകള്‍ക്കും വിജയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തിന് പിറകെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നത് കോട്ടയത്തും പാലക്കാട്ടുമാണ്. കോട്ടയത്ത് കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി 1,20,599 വോട്ടുകളുടെ ഭൂരിപക്ഷത്തിനും പാലക്കാട്ട് സി.പി.എമ്മിലെ എം.ബി രാജേഷ് 1,05,323 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. വടകരയിലാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. 3,306 വോട്ടുകള്‍ക്കാണ് വടകരയില്‍ മുല്ലപ്പളളി രാമചന്ദ്രന് തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."