മാര്‍പാപ്പ കാല്‍കഴുകിയത് 12 തടവുകാരുടേത്
വത്തിക്കാന്‍ സിറ്റി: പെസഹ ദിനാചരണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുത്തത് തടവുകാര്‍. തെക്കന്‍ റോമിലെ അതീവസുരക്ഷാ ജയിലായ പാലിയാനോ തടവുകേന്ദ്രത്തിലാണ് കാല്‍കഴുകല്‍ ചടങ്ങിന് മാര്‍പാപ്പയെത്തിയത്.
മൂന്നു സ്ത്രീകളുള്‍പ്പെടെ 12 പേരുടെ കാല്‍കഴുകല്‍ ശുശ്രൂഷ മാര്‍പാപ്പ നിര്‍വഹിച്ചു.
മൂന്നാം തവണയാണ് മാര്‍പാപ്പ പെസഹ ദിനത്തില്‍ തടവുകാര്‍ക്കൊപ്പം ചെലവഴിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത തടവുകാരില്‍ രണ്ടു പേര് ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടവരാണ്. മറ്റുള്ളവര്‍ 2019 നും 2073നും ഇടയില്‍ ശിക്ഷാകാലാവധിയുള്ളവരാണ്.
തടവുകാര്‍ക്കും അവരുടെ കുടുംബത്തിനും പ്രതീക്ഷ നല്‍കാനാണ് മാര്പാപ്പയെത്തിയതെന്ന് ജയില്‍ ചര്‍ച്ചിലെ പുരോഹിതന് റവ. ലൂയ്ഗി പോലെറ്റി പറഞ്ഞു. മാര്‍പാപ്പക്ക് ജയില്‍ വളപ്പില്‍ നിന്നുണ്ടാക്കിയ പച്ചക്കറികളും ഫലങ്ങളും ഉപയോഗിച്ചുള്ള കേക്കും തടവുകാര്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."