ഗുജറാത്ത് കലാപം: എസ്.ഐ.ടി അധ്യക്ഷസ്ഥാനമൊഴിയാന്‍ ആര്‍.കെ രാഘവന് കോടതിയുടെ അനുമതി
ന്യൂഡല്‍ഹി: 2002 ഗുജറാത്ത് കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സമിതി(എസ്.ഐ.ടി)യുടെ തലപ്പത്തുനിന്ന് ആര്‍.കെ രാഘവനെ മാറ്റാന്‍ സുപ്രിംകോടതി അനുമതി നല്‍കി.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എസ്.കെ കൗള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അംഗീകാരം നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകനും വിഷയത്തില്‍ കോടതിയുടെ അമിക്കസ് ക്യൂറിയുമായ ഹരീഷ് സാല്‍വെയാണ് കോടതിയില്‍ രാഘവനെ എസ്.ഐ.ടിയുടെ തലപ്പത്തുനിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. എസ്.ഐ.ടി ഇതുവരെ നടത്തിയ അന്വേഷണത്തെ അഭിനന്ദിച്ച കോടതി സാല്‍വേയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
സമിതിയില്‍ അംഗമായ എ.കെ മല്‍ഹോത്രയോട് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി അംഗമായ കെ. വെങ്കടേശ്വത്തെയും ഒഴിവാക്കിനല്‍കിയിട്ടുണ്ട്. കേസിന്റെ പുരോഗതിയെ കുറിച്ചുള്ള കാല്‍വര്‍ഷത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മല്‍ഹോത്രയോട് കോടതി ആവശ്യപ്പെട്ടു.
ഗോധ്ര ട്രെയിന്‍ കത്തിക്കലിനു പിറകെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഒന്‍പത് കലാപസംഭവങ്ങളെ കുറിച്ചാണ് സുപ്രിംകോടതി നിയമിച്ച പ്രത്യേക അന്വേഷണ സമിതി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. 2,000ത്തോളം പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."