സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ സി.പി.എം ജനകീയപ്രതിരോധം സംഘടിപ്പിച്ചു
തൃശൂര്‍: സി.പി.എം നേതൃത്വത്തില്‍ ജനകീയപ്രതിരോധം സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരായിട്ടായിരുന്നു ജനകീയപ്രതിരോധം. തൃശൂര്‍ കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ നടന്ന സമരം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. എം മുരളീധരന്‍ പ്രസംഗിച്ചു.
ചെറുതുരുത്തി കൊച്ചിന്‍ പാലം മുതല്‍ പൊങ്ങംവരെ 72 കിലോമീറ്റര്‍ ദൂരമാണ് ജില്ലയിലെ പ്രവര്‍ത്തകര്‍ ചേര്‍ന്നു പ്രതിരോധം തീര്‍ത്തത്. ഇന്നലെ നാലുമുതല്‍ അഞ്ചുവരെ റോഡിന്റെ പടിഞ്ഞാറുഭാഗത്തു പ്രതിഷേധ ധര്‍ണയും തുടര്‍ന്നു പൊതുയോഗങ്ങളും നടന്നു. വടക്കേ അതിര്‍ത്തി മുതല്‍ തെക്കേ അതിര്‍ത്തിവരെ 39 കേന്ദ്രങ്ങളിലായിരുന്നു പൊതുയോഗം. തൃശൂര്‍ നായ്ക്കനാലില്‍ യു.പി ജോസഫും കൊരട്ടി ചിറങ്ങരയില്‍ ജില്ലാ സെക്രട്ടറി എ.സി മൊയ്തീനും ചാലക്കുടി ഏരിയാ സെക്രട്ടറി ടി.എ ജോണിയും ചെറുതുരുത്തി സെന്ററില്‍ കെ രാധാകൃഷ്ണന്‍ എം.എല്‍.എയും അത്താണിയില്‍ എന്‍.ആര്‍ ബാലനും പ്രസംഗിച്ചു.
കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സമരത്തില്‍ പങ്കാളികളായി. കഥാകൃത്ത് വൈശാഖന്‍, സംവിധായകരായ അമ്പിളി, പ്രിയനന്ദനന്‍, കവികളായ സി രാവുണ്ണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, നടന്‍മാരായ വി.കെ ശ്രീരാമന്‍, ജയരാജ് വാര്യര്‍, നാടകസംവിധായകന്‍ പ്രേംപ്രസാദ്, എഴുത്തുകാരന്‍ എം.എന്‍ വിനയകുമാര്‍ തുടങ്ങിയവര്‍ കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ നടന്ന പ്രതിരോധത്തില്‍ പങ്കെടുത്തു. പി.ടി കുഞ്ഞുമുഹമ്മദ്, പ്രഫ. കുമാരവര്‍മ, ഡോ. പ്രവീണ്‍ ലാല്‍, അഡ്വ. കെ.ബി മോഹന്‍ദാസ്, റഷീദ് പാറയ്ക്കല്‍, പി ശങ്കരനാരായണന്‍, ഷിബു എസ് കൊട്ടാരം, സുനില്‍, പ്രേംലാല്‍, പെരുവനം സതീശന്‍ മാരാര്‍, ഷൈജു അന്തിക്കാട്, ശശിധരന്‍ നടുവില്‍, പ്രഫ. ജോര്‍ജ് എസ് പോള്‍, വി.വി സുധാകരന്‍, അഡ്വ. കെ.ഡി ബാബു, എം.ജി ശശി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."