ആറടിനീളമുള്ള പടവലം കൗതുകമായി
മേപ്പാടി: ആറടി നീളമുള്ള പടവലം കൗതുകമായി. മാനിവയല്‍ ശ്രീലക്ഷ്മിയില്‍ സുജാതയുടെ കൃഷിയിടത്തിലാണ് പതിവിലും വലിപമുള്ള പടവലങ്ങ ഉണ്ടായത്.
കുടുംബശ്രീ അംഗമായ സുജാതക്ക് കൃഷിഭവനില്‍ നിന്നുമാണ് തൈ ലഭിച്ചത്. തുടര്‍ന്ന് മഴ മറയില്‍ പടവലം നട്ടു വിളഞ്ഞപ്പോള്‍ സുജാത തന്നെ ഞെട്ടി പോയി. സുജാതയേക്കാള്‍ വലിപ്പമുണ്ട് പടവ വലത്തിന്.
വര്‍ഷങ്ങളായി ജൈവകൃഷി നടത്തുന്ന സുജാതയുടെ കൃഷിയിടത്തില്‍ ആദ്യമായാണ് ഇത്രയും നീളമുള്ള പടവലങ്ങ ഉണ്ടായത്. നാലടി ഉയരത്തിലാണ് വള്ളി പടരാന്‍ കെട്ടിയത്.
എന്നാല്‍ നാലടിയിലും കൂടുതല്‍ നിളത്തില് വളര്‍ന്ന് നിലത്ത് മുട്ടിയതോടെ വീണ്ടും ഉയരത്തിലേക്ക് പിടിച്ചു കെട്ടി. ഇപ്പോള്‍ വിളവെടുത്തപ്പോള്‍ ആറ് അടിയിലും കൂടുതല്‍ വലിപ്പമായി.
നീളന്‍ പടവലം കാണാന്‍ നിരവധി പേരാണ് സുജാതയുടെ കൃഷിയിടത്തില്‍ എത്തുന്നത്.
തക്കാളി, പയര്‍, പച്ചമുളക് തുടങ്ങി പതിനഞ്ചോളം പച്ചക്കറികളാണ് ഈ കര്‍ഷക കൃഷി ചെയ്യുന്നത്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."