HOME
DETAILS
MAL
കൊവിഡ്: യു.എസില്‍ മരണം ലക്ഷം കവിഞ്ഞു
backup
May 29 2020 | 03:05 AM
വാഷിങ്ടണ്‍: യു.എസില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ലോകത്ത് ഇത്രയും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏക രാജ്യമാണ് യു.എസ്. രോഗബാധിതരുടെ എണ്ണം 17 ലക്ഷമായി ഉയര്‍ന്നു. ലോകത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ 30 ശതമാനവും യു.എസിലാണ്.
എന്നാല്‍ ബുധനാഴ്ച്ച മാധ്യമങ്ങളെ കണ്ടപ്പോഴും രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ നിശബ്ദത പാലിക്കുകയായിരുന്നു പ്രസിഡന്റ് ട്രംപ്. മരണനിരക്ക് റെക്കോര്‍ഡിലെത്തിയിട്ടും ലോക്ഡൗണ്‍ ഒഴിവാക്കാനായി സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ട്രംപ്.
കഴിഞ്ഞ ദിവസങ്ങളില്‍ യു.എസിലെ ബീച്ചുകളിലും പൊതു സ്ഥലങ്ങളിലും വന്‍ തോതില്‍ ആളുകള്കൂടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
ഇതിനെതിരേ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി പരസ്യമായി രംഗത്തെത്തിയിരുന്നു. ജനുവരി 21നാണ് യു.എസില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ സാധാരണ പനിയായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
വൈറസ് വ്യാപനത്തിനെതിരേ പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. നാല് മാസത്തിനിടെയാണ് യു.എസില്‍ മരണം ഒരു ലക്ഷമായി ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."