വായ്പാമേള സമരം; കൗണ്‍സിലര്‍മാര്‍ക്ക് വിമര്‍ശനം
ആലുവ: നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വനിത കൗണ്‍സിലര്‍മാര്‍ക്ക് വിമര്‍ശനം. കോണ്‍ഗ്രസ് വിമതരായി മത്സരിച്ചു വിജയിച്ചവര്‍ക്ക് ഒപ്പം ചേര്‍ന്ന് ഇന്ധന വില വര്‍ധനവിനെതിരെ നഗരസഭ കവാടത്തില്‍ പ്രതീകാത്മക 'വായ്പാമേള' നടത്തിയതിനെതിരെയാണ് മറ്റംഗങ്ങള്‍ പ്രതിഷേധ സ്വരമുയര്‍ത്തിയത്. കൗണ്‍സിലര്‍മാരായ ലിജി ജോയി, സൗമ്യ കാട്ടുങ്ങല്‍, ലീന ജോര്‍ജ് എന്നിവര്‍ക്കെതിയാണ് യോഗത്തില്‍ ആരോപണം ഉയര്‍ന്നത്.
പാര്‍ട്ടിയോട് ആലോചിക്കാതെ സമരം നടത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്റ് ജോസി.പി. ആന്‍ഡ്രൂസ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് പരാതി നല്‍കിയിരുന്നു. മൂന്ന് പേരേയും കൂടാതെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന കെ.വി സരളയും സമരത്തില്‍ പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസ് വിമതരായി മത്സരിച്ച് ജയിച്ച സെബി വി ബാസ്റ്റ്യന്‍, കെ ജയകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സമരം ചെയ്തത്. പാര്‍ട്ടി പരിപാടികള്‍ കൃത്യമായി അറിയിച്ചിട്ടും അതില്‍ പങ്കെടുക്കാതെ പാര്‍ട്ടി വിമതര്‍ക്ക് ഒപ്പം ചേര്‍ന്നതാണ്‍ പ്രധാന കാരണം.
ആറ് മാസം മുമ്പ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കൊപ്പം നഗരസഭക്കെതിരെ സമരം നടത്തിയതിന് ലീന ജോര്‍ജിന് ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് മാപ്പപേക്ഷ നല്‍കിയാണ് അച്ചടക്ക നടപടിയില്‍ നിന്നും ഒഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."