ലോ കോളജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി
മാള: സ്വകാര്യ ലോ കോളജിലെ വിദ്യാര്‍ഥിയെ അതേ സ്ഥാപനത്തിലെ സീനിയര്‍ വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി.
ആളൂര്‍ ചെറുകുന്ന് എടത്താടന്‍ മോഹനന്റെ മകന്‍ അര്‍ജുനേന്ദ്രനാണ് മര്‍ദ്ദനമേറ്റത്. പൊയ്യയിലെ സ്വകാര്യ ലോ കോളജിലെ രïാം വര്‍ഷ വിദ്യാര്‍ഥിയായ അര്‍ജുനേന്ദ്രനെ സീനിയര്‍ വിദ്യാര്‍ഥി ടിറ്റോയും സംഘവുമാണ് മര്‍ദ്ദിച്ചതെന്ന് മൊഴി നല്‍കിയിട്ടുï്.
ടിറ്റോയെ കൂടാതെ ആറു പേരും മര്‍ദ്ദിക്കാന്‍ സഹായികളായുï്. നിരന്തരം റാഗ് ചെയ്തതിനെ എതിര്‍ത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
കോളജ് വിട്ട സമയത്ത് പുറത്തേക്ക് പിടിച്ചിറക്കി കൊïുവന്നാണ് മര്‍ദ്ദിച്ചതെന്ന് മൊഴി നല്‍കിയിട്ടുï്. വാഹനത്തിന്റെ ചങ്ങല തുണിയില്‍ പൊതിഞ്ഞ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നു പരുക്കേറ്റ അര്‍ജുനേന്ദ്രന്‍ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയിലാണ്.
കഴിഞ്ഞ 19നാണ്‌സംഭവം നടന്നത്. അര്‍ജുനേന്ദ്രന്റെ മൊഴിയുടേയും പരാതിയുടേയും അടിസ്ഥാനത്തില്‍ മാള പൊലിസ് ടിറ്റോ അടക്കം ഏഴു പേര്‍ക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."