HOME
DETAILS
MAL
യേശുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി ദു:ഖവെള്ളി; ഇന്ന് ഈസ്റ്റര്‍ ആഘോഷം
backup
April 15 2017 | 18:04 PM
വടക്കാഞ്ചേരി: യേശുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസി സമൂഹം ദുഃഖ വെള്ളി ആചരിച്ചു.
പീഡാനുഭവ വായനയോടെയായിരുന്നു വിശുദ്ധ കുര്‍ബ്ബാന. ക്രിസ്തുവിന്റെ കൂശിതരൂപം ഭക്തജനങ്ങള്‍ക്ക് വണക്കത്തിനായി പ്രദര്‍ശിപ്പിച്ചു.
കയ്പ്പ് നീര് വിതരണവും ഉണ്ടായി. നഗരികാണിയ്ക്കല്‍ പ്രദക്ഷിണവും നടന്നു. ടോബ്ലാകളും അണിനിരന്നു. നൂറ് കണക്കിന് വിശ്വാസികള്‍ കണ്ണികളായി.
ക്രൂശിലേറ്റപ്പെട്ട ക്രിസ്തുദേവന് മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍ ആഘോഷം നടക്കും.
പാതിരാ കുര്‍ബ്ബാന കളും, ഈസ്റ്റര്‍ മുട്ട വിതരണവും ഉണ്ടാകും.
കഴിഞ്ഞ 50 ദിവസമായി നടന്ന് വരുന്ന അമ്പത് നോമ്പാചരണത്തിനും സമാപനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."