ഗോവയില്‍ പ്രമോദ് സാവന്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി
പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് ആടിയുലഞ്ഞ ഗോവയുടെ രാഷ്ട്രീയ ഗോദയില്‍ പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു.
ഇന്നലെ രാവിലെ 11.30ന് പരീക്കര്‍ക്ക് ആദരവ് അര്‍പ്പിച്ച് വോട്ടെടുപ്പിനായി നിയമസഭ ചേര്‍ന്നു. തുടര്‍ന്ന് ഒരു മണിയോടെയായിരുന്നു വോട്ടെടുപ്പ്. 15നെതിരേ 20 വോട്ടുകള്‍ക്കാണ് സാവന്തിന്റെ നേട്ടം.
രണ്ടു സഖ്യകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്കി തൃപ്തിപ്പെടുത്തി ഭരിക്കാന്‍ അരങ്ങൊരുക്കിയ ബി.ജെ.പിക്ക് പക്ഷെ തങ്ങളുടെ എം.എല്‍.എമാരില്‍ വിശ്വാസമില്ലാത്തതിനെ തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പുവരെ അവരെ ഗോവയിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് 21 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ബി.ജെ.പിക്ക് 12ഉം, ജി.എഫ്.പിക്ക് (ഗോവ ഫോര്‍വേഡ് പാര്‍ട്ടി) 3ഉം, എം.ജി.പിക്ക് (മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി) 3ഉം, സ്വതന്ത്രര്‍ക്ക് 3ഉം, പ്രതിപക്ഷമായ കോണ്‍ഗ്രസിന് 14ഉം, എന്‍.സി.പിക്ക് ഒരു അംഗവും ആണുള്ളത്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."