HOME
DETAILS

ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് ദീര്‍ഘകാല പദ്ധതികള്‍ ആവശ്യം: ജില്ലാ കലക്ടര്‍

  
backup
June 29, 2018 | 7:05 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-3


കല്‍പ്പറ്റ: ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കുറക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ജില്ലക്ക് അനുയോജ്യമായ ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കണമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു.
കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന വിമുക്തി, ജനകീയ കമ്മറ്റി യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് തലത്തില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോളനികളിലെ വിദ്യാസമ്പന്നരായ യുവജനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണം. തദ്ദേശ ഭരണ സ്ഥാപനത്തിലെ അധ്യക്ഷന്‍മാരെ ഉള്‍പ്പെടുത്തി എല്ലാ മാസവും വിലയിരുത്തല്‍ യോഗങ്ങള്‍ ചേരണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, മാനന്തവാടി നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ പ്രതീപ ശശി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സുരേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മെയ് 31 മുതല്‍ ജൂണ്‍ 27 വരെയുളള എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. ഇക്കാലയളവില്‍ വകുപ്പ് 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അബ്കാരി- 21, എന്‍ഡിപിഎസ്- 34, കോട്പ- 96 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. 222 റെയ്ഡു നടത്തി. പൊലിസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് മൂന്ന് റെയ്ഡുകളും അനധികൃതമായി സൂക്ഷിച്ച 11.740 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു.
ഇതര കേസുകളില്‍ പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍: ചാരായം-10.500 ലിറ്റര്‍, വാഷ്-648 ലിറ്റര്‍, കഞ്ചാവ്- 32.526 കിലോഗ്രാം, പുകയില ഉല്‍പന്നങ്ങള്‍- 120 കിലോഗ്രാം, സ്പാസ്‌മോ പ്രോക്‌സിമന്‍ ഗുളികകള്‍- 120 എണ്ണം, മറ്റ് ലഹരി ഗുളികകള്‍ 600 എണ്ണം. 3177 വാഹനങ്ങള്‍ പരിശോധിച്ചതില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഏഴെണ്ണം പിടിച്ചെടുത്തു. ജില്ലയില്‍ 351 കള്ളുഷാപ്പുകളില്‍ പരിശോധന നടത്തി. 35 സാംപിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു.
മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 7597 ഉം ബാവലിയില്‍ 2147 ഉം തോല്‍പ്പെട്ടിയില്‍ 2571 ഉം വാഹനങ്ങള്‍ പരിശോധിച്ചതായി എക്‌സൈസ് അറിയിച്ചു. അഞ്ച് പഞ്ചായത്ത് തല യോഗങ്ങളും ചേര്‍ന്നു.
വിമുക്തി മിഷന്റെ ഭാഗമായി മെയ് 31 മുതല്‍ ജൂണ്‍ 27 വരെ എക്‌സൈസ് വകുപ്പ് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിശദീകരിച്ചു. ലഹരിവിരുദ്ധ ബോധവല്‍ക്കരണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഫ്‌ളാഷ് മോബ്, മെഡിക്കല്‍ ക്യാംപ്, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തി.
അന്താരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രചനാ മത്സരങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മോട്ടോര്‍ സൈക്കിള്‍ റാലി, മനുഷ്യചങ്ങല തുടങ്ങിയവയും സംഘടിപ്പിച്ചതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ യോഗത്തെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  7 days ago
No Image

ഡല്‍ഹി സ്‌ഫോടനം; ഉമറിന്റെ സഹായി അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  7 days ago
No Image

വ്യാജ എംഎല്‍എ ചമഞ്ഞ് ആഡംബര ജീവിതം; ഹോട്ടലില്‍ പണം നല്‍കാതെ താമസം; ഒടുവില്‍ പൊലിസ് പിടിയില്‍

National
  •  7 days ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; സംസ്ഥാന വ്യാപകമായി ബിഎൽഒമാർ പ്രതിഷേധത്തിലേക്ക്

Kerala
  •  7 days ago
No Image

വിരമിച്ചു കഴിഞ്ഞാൽ മെസി ആ റോൾ ഏറ്റെടുക്കും: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  7 days ago
No Image

ദുബൈയിലെ സ്വർണ്ണവില താഴോട്ട്: 24 കാരറ്റിന് 15 ദിർഹം കുറഞ്ഞു, ഈ അവസരം മുതലെടുക്കണോ അതോ ഇനിയും കാത്തിരിക്കണോ?

uae
  •  7 days ago
No Image

തോൽവിക്കൊപ്പം ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്  

Cricket
  •  7 days ago
No Image

വൈഫൈ 7 സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് ഓപ്പറേറ്ററായി ഒമാൻ എയർപോർട്ട്‌സ്

oman
  •  7 days ago
No Image

ഇതുപോലൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; ഇന്ത്യയെ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച് ബാവുമ

Cricket
  •  7 days ago
No Image

സമസ്ത സെന്റിനറി; ചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ് വിദ്യാർഥി സമ്മേളനം

Kerala
  •  7 days ago