HOME
DETAILS
MAL
അയത്തില്‍ ജങ്ഷനിലെ ഗതാഗതകുരുക്ക് ഒഴിവാക്കണമെന്ന്
backup
April 15 2017 | 19:04 PM
കൊല്ലം: അയത്തില്‍ ജങ്ഷനിലെ ഗതാഗതകുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി ആവശ്യപ്പെട്ടു. ജപ്പാന് കുടിവെളളത്തിന്റെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി ബൈപ്പാസിനെ മുറിച്ച് വലിയ കുഴികള്‍ എടുത്തത് കാരണം കാല്‍നടയാത്രക്കാര്‍ പോലും യാത്ര ചെയ്യാന്‍ ബുദ്ധിമുകയാണ്. പ്രധാനപ്പെട്ട മൂന്നു ഹോസ്പിറ്റലുകളും നിരവധി സ്കൂളുകളുമുള്ള പ്രദേശത്ത് സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. അടിയന്തിരമായി ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ഇരവിപുരം അസംബ്ലി പ്രസിഡന്റ് ഷെഫീഖ് കിളികൊല്ലൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."