കുരങ്ങനും കുറുക്കനും കാക്കയും ഒരുമിച്ച് വരുന്നുണ്ട്; മറുവശത്തൊരു കടുവയുണ്ട്- പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി
കാര്‍വാര്‍: പ്രതിപക്ഷത്തെ മൃഗങ്ങളോടുപമിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. കര്‍ണാടകയിലെ കാര്‍വാറില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശം.
'ഒരു വശത്ത് കാക്കയും കുരങ്ങനും കുറുക്കനും ഒരുമിച്ച് വരുന്നുണ്ട്. മറുവശത്തോ ഒരു കടുവയുമുണ്ട്. 2019 ല്‍ തെരഞ്ഞെടുക്കാനുള്ള കടുവ'- ഹെഗ്‌ഡെ പറഞ്ഞു. കര്‍ണാടകയില്‍ പ്രതിപക്ഷം ഒന്നിച്ചതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഹെഗ്‌ഡെ പറഞ്ഞത്.
പലപ്പോഴും പലതരത്തിലുള്ള വിവാദങ്ങളില്‍ അകപ്പെടുത്ത ഹെഗ്‌ഡെ ഇന്നലെ നടത്തിയ പരാമര്‍ശവും ചര്‍ച്ചയായിരുന്നു.
നമ്മള്‍ ഇപ്പോഴും പ്ലാസ്റ്റിക് കസേരകളിലാണ് ഇരിക്കുന്നത്. ഇതിന് കാരണം കോണ്‍ഗ്രസ് ഭരണമാണ്. നമ്മള്‍ 70 വര്‍ഷം ഭരിച്ചിരുന്നെങ്കില്‍ നിങ്ങളിപ്പോള്‍ വെള്ളിക്കസേരകളില്‍ ഇരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
ദളിതരെ നായയോട് ഉപമിച്ച് മുമ്പും ഹെഡ്‌ഗേ പുലിവാലു പിടിച്ചിരുന്നു. 'റോഡില്‍ കുരക്കുന്ന നായകളെ ഞങ്ങല്‍ ശ്രദ്ധിക്കാറില്ല ' എന്നാണ് കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."