HOME
DETAILS
MAL
'ആംആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ നിലപാട് ദേശീയ നേതൃത്വം തീരുമാനിക്കും'
backup
March 20 2019 | 21:03 PM
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് ദേശീയനേതൃത്വം തീരുമാനിക്കുമെന്ന് കണ്‍വീനര്‍ സി.ആര് നീലകണ്ഠന്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഗോവ, ചണ്ഡിഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമേ മത്സരിക്കുകയുള്ളൂവെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത്. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ഇത്.
കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഡി.എയുടെ പരാജയം ഉറപ്പാക്കുന്നതിന് പ്രവര്‍ത്തിക്കും. കേരളത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചാല്‍ അക്കാര്യം വിശദീകരിക്കാന്‍ സംസ്ഥാനത്ത് പ്രവര്‍ത്തക യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."