അല്‍ ഖാഇദയുമായി സലഫി ഗ്രൂപ്പുകളും ഇറാനും ശക്തമായ സഹകരണം ഉണ്ടായിരുന്നതിനു തെളിവുകള്‍ പുറത്ത്
റിയാദ്: തീവ്രവാദ ഗ്രൂപ്പായ അല്‍ ഖാഇദയുമായി ഇറാനും സലഫികളിലെ വിവിധ ഗ്രൂപ്പുകളും ശക്തമായ ബന്ധം തുടര്‍ന്നതായി രേഖകള്‍. അല്‍ ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയ പാകിസ്താനിലെ അബോട്ടാബാദില്‍ നിന്നു ലഭിച്ച ചില രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇറാനിലെ ഖാംനഈ വിഭാഗവുമായും സലഫിസ്റ്റുകളിലെ സായുധ വിഭാഗങ്ങളും നിരന്തരം ബന്ധം പുലര്‍ത്തിയതായി രേഖകള്‍ വ്യക്തമാക്കുന്നു. അല്‍ ഖാഇദയും ഉസാമ ബിന്‍ ലാദനും രഹസ്യമാക്കി വച്ചിരുന്ന രേഖകളാണ് പുറത്തായത്.
തീവ്രവാദ രാജ്യമെന്ന് കരുതപ്പെടുന്ന ഇറാന്‍ കൂടാതെ, സലഫി ഗ്രൂപ്പുകളായ 1992 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഇസ്‌ലാമിക് ഗ്രൂപ്പ് ഓഫ് അള്‍ജീരിയ, 1982ല്‍ ആരംഭിച്ച് പിന്നീട് 1989 ല്‍ പുന:സംഘടിപ്പിച്ച ലിബിയന്‍ ഇസ്‌ലാമിക് ഫൈറ്റിംഗ് ഗ്രൂപ്പ്, കൂടാതെ, ഈജിപ്തിലെ റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പ്, അല്‍ തക്ഫീര്‍ വ അല്‍ ഹിജ്‌റ, പാലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് എന്നീ സംഘടനകളുമായും അല്‍ ഖാഇദ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം.
1981ല്‍ അന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടതോടെയാണ് ഇറാനിലെ ഖാംനഈ വിഭാഗം സലഫികളുമായി സഹകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്. സദാത്തിന്റെ കൊലപാതകവും ഇറാനിയന്‍ വിപ്ലവത്തിന്റെ വിജയവും പല രാഷ്ട്രീയ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇറാന്‍ തുടങ്ങാന്‍ പ്രചോദനമായി. 'ഇസ്‌ലാമിക ഉണര്‍വ്വ്' അല്ലെങ്കില്‍ 'ഇസ്‌ലാമിക വിപ്ലവം' എന്ന പേരില്‍ തുടങ്ങി അറബ് രാഷ്ട്രങ്ങളുടെ നേതാക്കളെ ഒറ്റയടിക്ക് നിര്‍ത്താന്‍ ഒരു 'പ്രായോഗിക' രാഷ്ട്രീയ ലക്ഷ്യം വികസിപ്പിച്ചെടുക്കലായിരുന്നു ഇറാന്റെ ലക്ഷ്യമെന്നു അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവിധ കാര്യങ്ങള്‍ ഉള്‍കൊള്ളിച്ച രേഖകള്‍ ആര് എഴുതിയതെന്ന് വ്യക്തമല്ല. എന്നാല്‍, അല്‍ ഖാഇദയും ഇറാനും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവുകളാണ് രേഖകളെന്ന് തിരിച്ചറിയപ്പെടാത്തെ ഒരു അല്‍ ഖാഇദ നേതാവ് വെളിപ്പെടുത്തിയതായും അല്‍ അറബിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
തങ്ങളുടെ നേതാക്കള്‍ക്ക് അഭയം നല്‍കുന്നതിനായി വിവിധ ഗ്രൂപ്പുകള്‍ വിവിധ രാജ്യങ്ങള്‍ നിരന്തരം സന്ദര്‍ശിക്കുകയും ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് സുരക്ഷിതമായും സ്വതന്ത്രമായും വിഹരിക്കാന്‍ ഇറാനുമായി ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ലിബിയന്‍ ഫൈറ്റര്‍ ഗ്രൂപ്പ് നേതാവ് അബൂ അബ്ദുല്ല അല്‍ സാദിഖ്, ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ എന്നിവരോട് ഇറാനുമായി ധാരണയിലെത്താന്‍ നിര്‍ബന്ധം ചെലുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടിലുടനീളം ഇറാനുമായി വിവിധ സലഫി ഗ്രൂപ്പുകള്‍ സഹകരണം തീര്‍ത്ത് അല്‍ ഖാഇദയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണകളും തീരുമാനങ്ങളുമാണുള്ളതെന്ന് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."