HOME
DETAILS
MAL
ദേരയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍
backup
June 29 2018 | 19:06 PM
ദമസ്കസ്: സിറിയന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ശക്തമായ ആക്രമണം ആരംഭിച്ച വിമത നിയന്ത്രണത്തിലുള്ള ദേരയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. വിമതരുടെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ ജോര്‍ദാനില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് തീരുമാനമായത്. റഷ്യയുടെ ആഭിമുഖ്യത്തിലാണ് ചര്‍ച്ച നടന്നത്.
ഇതുവരെ ദേരയില്‍ നടന്ന ആക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 32 പേര് കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച അര്‍ധ രാത്രി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാവുക. 12 മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന വെടിര്നിര്ത്തിലിനാണ് ധാരണയായത്. അല്‍ മുസായഫ്ര നഗരത്തില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 17 പേര് കൊല്ലപ്പെട്ടു.
ജൂണ്‍ 19ന് സൈന്യത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സൈനിക നടപടിക്കിടെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് അല്‍ മുസായഫ്രയില് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."