HOME
DETAILS

സ്‌കൂള്‍ മൈതാനിയിലെ നഗരസഭയുടെ കെട്ടിട നിര്‍മാണം വിവാദമാകുന്നു

  
backup
April 15 2017 | 22:04 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%88%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8


കാഞ്ഞങ്ങാട്: സ്‌കൂള്‍ മൈതാനിയില്‍ നഗരസഭയുടെ നേതൃത്വത്തില്‍ കെട്ടിട നിര്‍മാണം തുടങ്ങിയത് വിവാദമായി. ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലാണ് നഗരസഭാ അധികൃതര്‍ കെട്ടിട നിര്‍മാണം തുടങ്ങിയത്.
അവധി ദിവസം മുതലെടുത്ത് ഇവിടെ കെട്ടിട നിര്‍മാണ ജോലി ആരംഭിക്കുകയായിരുന്നുവെന്നു സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചു. സംഭവത്തില്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റി ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. വര്‍ഷങ്ങള്‍ക്കു മുമ്പേ സ്‌കൂള്‍ മൈതാനിക്കു വേണ്ടി വിട്ടു കൊടുത്ത സ്ഥലത്താണ് കുഴികളെടുത്തു തുടങ്ങിയത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ഇന്നലെ സ്‌കൂള്‍ അധികൃതരും പി.ടി.എ കമ്മിറ്റി ഭാരവാഹികളും നിര്‍മാണ ജോലി തടയാന്‍ ശ്രമിച്ചു. ഇതോടെ അല്‍പസമയം ജോലികള്‍ നിര്‍ത്തി വച്ചെങ്കിലും പിന്നീട് നഗരസഭാ ചെയര്‍മാന്‍ വീണ്ടും പണി തുടങ്ങാന്‍ ജോലിക്കാരോട് നിര്‍ദേശിച്ചതായി പറയുന്നു.
ഹൊസ്ദുര്‍ഗ് നിത്യാനന്ദ കോട്ടക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന മൈതാനിയില്‍ സ്‌കൂള്‍ അധികൃതരുടെ യാതൊരു അനുമതിയുമില്ലാതെയാണു വയോജന മന്ദിരത്തിനുള്ള നിര്‍മാണം തുടങ്ങിയതെന്നാണ് ആരോപണം. പുതിയകോട്ടയിലെ കേന്ദ്രീയ വിദ്യാലങ്ങളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒട്ടനവധി ആളുകള്‍ ഉപയോഗിക്കുന്ന ഈ മൈതാനിയില്‍ പവലിയന് സമാന്തരമായാണു നിര്‍മാണം നടക്കുന്നത്. വിദ്യാര്‍ഥികളുടെ കായിക പരിശീലനം പൂര്‍ണമായും തടയുന്ന നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സുധാകരന്റെ നേതൃത്വത്തില്‍ ആര്‍.ഡി.ഒക്കു പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം മുപ്പത് ലക്ഷം രൂപയോളം ചെലവിട്ടു ഇവിടെ ആധുനിക സിന്തറ്റിക് സ്റ്റേഡിയമാണ് നിര്‍മിക്കുന്നതെന്നും ഇതു കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ചതാണെന്നും നഗരസഭാ ചെയര്‍മാന്‍ പറയുന്നു. നഗരസഭയുടെ അധീനതയിലുള്ള സ്‌കൂള്‍ മൈതാനിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്‌കൂള്‍ അധികാരികളുടെ അനുമതി ആവശ്യമില്ലെന്നാണ് നഗരസഭാ ചെയര്‍മാന്റെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago