കണ്ടെയിന്‍മെന്റ് സോണില്‍ 30 വരേ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ ലോക് ഡൗണ്‍
തിരുവനന്തപുരം: കണ്ടെയിന്‍മെന്റ് സോണില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ പൂര്‍ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി. ജൂണ്‍ 30 വരേ ഇത് തുടരും. അത്യാവശ്യ കാര്യങ്ങള്‍ക്ക് പൊലിസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് വാങ്ങണം. സംസ്ഥാനത്തേക്ക് അതിര്‍ത്തിക്ക് പുറത്തുനിന്ന് വരുന്നവര്‍ സംസ്ഥാന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
അന്തര്‍ജില്ലാ ബസ് സര്‍വിസ് പരിമിതമായി അനുവദിക്കാം. തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വിസ് അനുവദിക്കാം. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം. ബസ് യാത്രയില്‍ മാസ്‌ക് ധരിക്കണം. വാതില്‍പ്പടിയില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ ശ്രദ്ധിക്കണം.
കാറില്‍ ഡ്രൈവര്‍ക്ക് പുറമെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് സ്റ്റുഡിയോയിലോ ഇന്‍ഡോര്‍ ലൊക്കേഷനിലോ ആകാം. ഇവിടെ 50 പേരില്‍ കൂടുതല്‍ പാടില്ല. ചാനലുകളില്‍ ഇന്‍ഡോര്‍ ഷൂട്ടിങില്‍ പരമാവധി 25 പേര്‍ മാത്രം മതി.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി ജില്ലകളില്‍ നിത്യേന ജോലിക്ക് വന്ന് തിരിച്ചുപോകുന്നവരുണ്ട്. അവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും. പൊതുമരാമത്ത് ജോലിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പത്ത് ദിവസത്തെ പാസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."