HOME
DETAILS

എറണാകുളം ആണെന്നു കരുതി ചാലക്കുടിയില്‍ പോയി വോട്ട് ചോദിച്ച് കണ്ണന്താനം; പ്രചാരണം തുടങ്ങിയത് ട്രോളര്‍മാര്‍ക്ക് പുതിയ വിഭവമൊരുക്കി

  
backup
March 24 2019 | 04:03 AM

bjp-leader-kannanthanam-mistakenly-went-to-chalakkudy-and-seek-votes

 

കൊച്ചി: ട്രോളര്‍മാരുടെ പ്രധാന ഇരയാണ് കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോള്‍ എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രിക്കുപ്പായവുമിട്ട് ആദ്യമായി കേരളത്തില്‍ കാലുകുത്തിയപ്പോഴും കണ്ണന്താനം ട്രോളര്‍മാര്‍ക്കുള്ള വിഭവം ഒരുക്കിയിരുന്നു. തന്റെ മണ്ഡലമായ എറണാകുളം ആണെന്നു കരുതി ചാലക്കുടി മണ്ഡലത്തില്‍ പോയി വോട്ട്‌ചോദിച്ചാണ് ട്രോളര്‍മാര്‍ക്കു പുതിയ ട്രോൡനുള്ള വകുപ്പ് കണ്ണന്താനം ഉണ്ടാക്കിക്കൊടുത്തത്.

ഇന്നലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കണ്ണന്താനം കെ.എസ്.ആര്‍.ടി.സി ബസ്സിലാണു സ്വന്തം മണ്ഡലത്തിലേക്കു പോയത്. പക്ഷേ ബസ്സിറങ്ങിയത്, ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ആലുവയില്‍. ആലുവയിലിറങ്ങി വോട്ടഭ്യര്‍ത്ഥിച്ചു തുടങ്ങിയതോടെ ഇതു നിങ്ങളുടെ മണ്ഡലമല്ലെന്ന് വോട്ടര്‍മാര്‍ പറഞ്ഞതോടെയാണ് മണ്ഡലം മാറിയതായി കണ്ണന്താനത്തിനും പിടികിട്ടിയത്.

വിമാനത്താവളത്തിനു പുറത്തിറങ്ങിയതു മുതല്‍ തന്നെ കണ്ണന്താനം വോട്ടഭ്യര്‍ഥന തുടങ്ങിയിരുന്നു. എന്നാല്‍, ആദ്യം വോട്ട് ചോദിച്ചതാവട്ടെ കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളോട്. പിന്നീട് ബന്ധുക്കളെ സ്വീകരിക്കാനായി അവിടെ എത്തിയവരോടും വോട്ട്‌ചോദിച്ചുകൊണ്ടിരുന്നു. ഇതിനു ശേഷമാണ് വിമാനത്താവളത്തില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസില്‍ ആലുവയിലിലേക്കു പോയത്. ബസ്സില്‍ വച്ചും കണ്ണന്താനം ആളുകളോട് വോട്ട്‌ചോദിച്ചുകൊണ്ടിരുന്നു.

പറവൂര്‍ കവലയിലെത്തിയപ്പോള്‍ ബസില്‍ നിന്നു കണ്ണന്താനവും കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും ഇറങ്ങി. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന നാട്ടുകാരോടു തനിക്ക് വോട്ട്‌ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം മണ്ഡലം മാറിയതായി നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് കണ്ണന്താനത്തിനു കാര്യം മനസ്സിലായത്. അതുവരെയും ഇതുനമ്മുടെ മണ്ഡലമല്ലെന്നു കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിയെ അറിയിച്ചതുമില്ല. പിന്നീട് പാര്‍ട്ടിക്കാര്‍ കൊണ്ടു വന്ന കാറില്‍ കണ്ണന്താനം തന്റെ യഥാര്‍ത്ഥ ണ്ഡലത്തിലേക്കു പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  19 days ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  19 days ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  19 days ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  19 days ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  19 days ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  19 days ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  19 days ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  19 days ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  19 days ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  19 days ago