HOME
DETAILS

ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി: വയനാടിനെ ഇന്ത്യയിലെ മികച്ച ജില്ലയാക്കും: ഡോ. വി.പി ജോയ്

  
backup
July 01 2018 | 06:07 AM

%e0%b4%86%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d

 

കല്‍പ്പറ്റ: ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതി ഫലപ്രദമായി നടപ്പാക്കിയാല്‍ മാനവ വികസന സൂചികയില്‍ വയനാട് ജില്ലയെ രാജ്യത്ത് ഒന്നാമതെത്തിക്കാന്‍ കഴിയുമെന്ന് പദ്ധതിയുടെ കേന്ദ്ര പ്രഭാരി ഓഫിസറും വയനാട് ജില്ലയുടെ ചുമതലക്കാരനുമായ ഡോ. വി.പി ജോയ് പറഞ്ഞു.
പദ്ധതി നടത്തിപ്പിന് മാര്‍ഗ നിര്‍ദേശം നല്‍കാനായി എ.പി.ജെ ഹാളില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ നിന്നും വയനാടിനെ ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നീതി ആയോഗിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട സൈറ്റില്‍ റാങ്കിങ് ഡാറ്റ അപ് ലോഡ് ചെയ്യാത്തത് കൊണ്ടാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്. അപ്‌ലോഡിങ് സംബന്ധിച്ച സാങ്കേതിക നിര്‍ദേശം നല്‍കാനായി നീതി ആയോഗിന്റെ വിദഗ്ധര്‍ അടുത്ത ബുധനാഴ്ച്ച വയനാട്ടിലെത്തും. പദ്ധതിയില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ 115 ജില്ലകളുടെ മാനവിക വികസന സൂചികളുമായി താരതമ്യം ചെയ്യുമ്പോള്‍ വയനാട് ജില്ല ഇപ്പോള്‍തന്നെ മുന്നിലാണ്. ജില്ല പിന്നാക്കമായി നില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ രാജ്യത്തെ മറ്റു ജില്ലകളെക്കാള്‍ മുകളിലെത്താന്‍ വയനാടിന് സാധിക്കും. 2022ഓടെ രാജ്യത്തെ പിന്നാക്ക ജില്ലകളെല്ലാം മുന്നിലെത്തുന്നതോടെ ഇന്ത്യയുടെ മാനവിക വികസന സൂചിക വികസിത രാജ്യങ്ങളൊടൊപ്പമെത്തിക്കാനാവുമെന്നും ഡോ. വി.പി ജോയ് പറഞ്ഞു. വയനാട് ജില്ലയില്‍ 60 ശതമാനത്തില്‍ താഴെ മാനവിക വികസന സൂചികയുള്ള മേഖലകള്‍ക്കാണ് ആദ്യം ഊന്നല്‍ നല്‍കുക. തൊഴില്‍ വൈദഗ്ധ്യം, പോഷകാഹാര കുറവ്, വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുക. അതിനുശേഷം മറ്റ് മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. വിവിധ വകുപ്പുകള്‍ അടിയന്തരമായി മെച്ചപ്പെടുത്തേണ്ട മേഖലകള്‍ കണ്ടെത്തണമെന്ന് ഡോ. ജോയ് നിര്‍ദേശിച്ചു. വകുപ്പ് തലത്തല്‍ പരിഹരിക്കാനാത്ത പ്രശ്‌നങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്തും അല്ലാത്തവ സംസ്ഥാന തലത്തിലും പരിഹാരം കാണണം. ഓരോ തവണയും നീതി ആയോഗ് നിയോഗിക്കുന്ന വിദഗ്ധ സമിതി പ്രവര്‍ത്തന പുരോഗതി വിലയിരുത്തും. എല്ലാ പ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്ലാനിങ് ഓഫിസറാണ് ജില്ലയിലെ പദ്ധതിയുടെ നോഡല്‍ ഓഫിസര്‍. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. യോഗത്തില്‍ എ.ഡി.എം എ.എം രാജു, ജെ.ഡി.സി പി.ജി വിജയകുമാര്‍, പ്ലാനിങ് ഓഫിസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  2 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  2 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago