എം.കെ.വി.ആര് മേള നാളെ കാരന്തൂരില്‍
കുന്ദമംഗലം: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി പ്രകാരം യുവതീ യുവാള്‍ക്ക് നല്കുന്ന സൗജന്യ തൊഴില്‍ പരിശീലനം കാരന്തൂര്‍ സി-ടെക് കംപ്യുട്ടേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നാളെ രാവിലെ 10ന് എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനാകും.18നും 35നും ഇടയിലുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പ്രതിവര്‍ഷം 480 പേര്‍ക്കാണ് പദ്ധതി പ്രകാരം പരിശീലനം നല്‍കുന്നത്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സെല്‍ഫ് എംപ്ലോയിസ് ടൈലറിങ് ഡ്രസ് മാക്കിങ് ഡിസൈനിങ്ങ് എന്നീ കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവയുമായി ഹാജരാകണം.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പി.എന്‍ ശശിധരന് ,പി.ബി രാജേന്ദ്രന് ,എം.എ മുജീബ് റഹ്മാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."